പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ലാവ്‌ലിന്‍: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലാവ്‌ലിന്‍: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ലാവ്‌ലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സി‌പി‌എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനടക്കം ഒമ്പത് പ്രതികള്‍ക്കെതിരെയാണ് കൊച്ചിയിലെ പ്രത്യേക സിജെ‌എം കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. നാലായിരത്തോളം പേജ് വരുന്ന കുറ്റപത്രം രണ്ട് പെട്ടികളിലായാണ് ഡിവൈഎസ്പി അശോക് കുമാറിന്‌റെ നേതൃത്വത്തിലുള്ള സിബി‌ഐ സംഘം കോടതിയിലെത്തിച്ചത്. ഏഴാം പ്രതിയായാണ് പിണറായി വിജയനെതിരെ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

ഗൂഢാലോചന, വഞ്ചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയവയാണ് പിണറായി വിജയനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍. കനേഡിയന്‍ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതില്‍ പിണറായി അമിത താല്പര്യം കാണിച്ചു. കരാര്‍ നടപ്പാക്കാന്‍ ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തി. കരാര്‍ കാര്യങ്ങളുമായി ബന്ധപ്പെട്ട് പിണറായി കാനഡ സന്ദര്‍ശിച്ചതായും കുറ്റപത്രം പറയുന്നു.

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി ദിവസങ്ങള്‍ക്കകമാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 11 പ്രതികളാണ് ഉണ്ടായിരുന്നത്. കേസുമായി ബന്ധപ്പെട്ട് വിവിധ ഓഫീസുകളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.

മുന്‍ ഊര്‍ജ്ജ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹനചന്ദ്രന്‍, മുന്‍ ഊര്‍ജ്ജ വകുപ്പ്‌ ജോയിന്റ്‌ സെക്രട്ടറി ഫ്രാന്‍സിസ്‌ എന്നിവരെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല എന്ന കാര്യവും സിബിഐ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്‌. സിബി‌ഐ സമര്‍പ്പിച്ച രേഖകള്‍ കോടതി പരിശോധിച്ച് വരികയാണ്.

ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സിപി‌എം ഹര്‍ജി നല്‍കിയേക്കും എന്ന് സൂചന നിലനില്‍ക്കെയാണ് സിബി‌ഐ തിരക്കിട്ട് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മുഖ്യന് പിന്തുണയുമായി സിപിഐ
അതൃപ്തി അറിയിച്ചിട്ടില്ല: കോടിയേരി
അഭിപ്രായ വ്യത്യാസമില്ല: വിജയകുമാര്‍
പിണറായിക്കെതിരെ പോസ്‌റ്റര്‍
ചോര്‍ച്ച പരിശോധിക്കാന്‍ ഉന്നതതല സംഘം ഇന്നെത്തും
മുഖ്യമന്ത്രിയോടൊപ്പം തുടരാനാകില്ല: മന്ത്രിമാര്‍