ഹരിതകേരളം പദ്ധതിക്ക് ഇന്ന് സംസ്ഥാനത്ത് തുടക്കമാകും. ഒരു കോടി വൃക്ഷത്തൈകള്‍ കേരളത്തിലാകെ രണ്ടു വര്‍ഷത്തിനകം നട്ടുപിടിപ്പിക്കുക എന്ന ലക്‌ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ലോകപരിസ്ഥിതി ദിനമായ ഇന്ന് നേമത്ത് കല്ലിയൂരില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രി പാലോളി മുഹമ്മദ് കുട്ടി ആദ്യ തൈ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിക്കു നല്‍കും.
ഹരിതകേരളം പദ്ധതിക്കായി 50 കോടിയോളം രൂപയാണ് സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ചാണ് തൈകള്‍ നടലും പരിപാലനവും നടത്തുക.
പദ്ധതിയോടനുബന്ധിച്ച് ഈ വര്‍ഷം 55 ലക്ഷം തൈകള്‍ നടും. ഞാവല്‍, പുളി, തേക്ക്, മഹാഗണി, വേപ്പ്, കുമ്പിള്‍, ബദാം, താന്നി, വേങ്ങ, ചെമ്പകം, മരുത്, പതിമുഖം, അശോകം, മാവ്, പ്ലാവ്, നെല്ലി, കൂവളം, കുടംപുളി, മുതലായ തൈകളാണു നടുക. |