പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ലാവ്‌ലിന്‍ ചര്‍ച്ച ചെയ്യണമായിരുന്നു: സി പി ഐ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലാവ്‌ലിന്‍ ചര്‍ച്ച ചെയ്യണമായിരുന്നു: സി പി ഐ
എസ് എന്‍ സി ലാവ്‌ലിന്‍ കേസ് സി പി ഐ ചര്‍ച്ച ചെയ്യേണ്ടതായിരുന്നുവെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്‍ പറഞ്ഞു. രണ്ടുദിവസം നീണ്ടുനിന്ന സി പി ഐ സംസ്ഥാന കൌണ്‍സിലിന്‍റെ രണ്ടാം ദിവസമാണ് ബര്‍ദന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ലാവ്‌ലിന്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാട് എടുക്കാതിരുന്നത് ശരിയായില്ല. സ്വന്തം നിലപാട്‌ എടുത്താല്‍ അത്‌ ഇടതുമുന്നണിയെ ബാധിക്കുമെന്ന ധാരണ തെറ്റാണ്‌. പി ഡി പി ബന്ധം ഇടതു മുന്നണിയുടെ പ്രതിച്‌ഛായയെ ബാധിച്ചുവെന്നും ബര്‍ദന്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ലാവ്‌ലിന്‍ കേസ്‌ എല്‍ ഡി എഫിന്‍റെ പ്രതിച്‌ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന്‌ സി പി ഐ സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ്‌ അവലോകന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നതായി സൂചനകളുണ്ട്.

സംസ്ഥാന കൌണ്‍സിലിന്‍റെ ആദ്യദിവസമായിരുന്ന ഇന്നലെ ഭൂരിപക്ഷം പേരും നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. പൊന്നാനി സീറ്റിന്‍റെ കാര്യത്തില്‍ വിട്ടു വീഴ്ച പാടില്ലെന്ന സംസ്ഥാന കൌണ്‍സിലിന്‍റെ തീരുമാനം ലംഘിച്ചതും, മുന്‍ യു പി എ സര്‍ക്കാരില്‍ ഇടതുപക്ഷം ചേരാതിരുന്നത് അബദ്ധമായെന്നും സംസ്ഥാന കൌണ്‍സില്‍ വിലയിരുത്തി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
നഷ്‌ടമായത് പ്രിയ കഥാകാരി: ഒ എന്‍ വി
കമല സുരയ്യ: ഖബറടക്കം ചൊവ്വാഴ്ച
നഷ്‌ടപ്പെട്ടത് കേരളീയരുടെ ഇഷ്‌ടകഥാകാരി: എ കെ ആന്‍റണി
സ്നേഹത്തിന്‍റെ അന്തസത്ത കമല പകര്‍ന്ന് നല്‍കി
സംസ്കാരം ഇസ്ലാം മതാചാരപ്രകാരം
സംസ്കാരം കേരളത്തില്‍ നടത്താന്‍ ശ്രമിക്കും