ഞായറാഴ്ച പുലര്‍ച്ചെ പൂണെയില്‍ അന്തരിച്ച കമല സുരയ്യയുടെ ഖബറടക്കം ചൊവ്വാഴ്ച രാവിലെ നടത്തും. ഔദ്യോഗിക ബഹുമതികളോടെ മുസ്ലീം മതാചാരപ്രകാരം തിരുവനന്തപുരം പാളയം ജുമാമസ്ജിദില്‍ ആണ് ഖബറടക്കുക.
മൃതദേഹം തിങ്കളാഴ്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന്, തൃശൂര്‍ സാഹിത്യ അക്കാദമി ഹാള്‍, എറണാകുളം ടൗണ്‍ ഹാള്‍, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ഖബറടക്കും.
മൃതദേഹം കേരളത്തിലെത്തിക്കുന്നതിനുവേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതായി കമല സുരയ്യയുടെ മകന്‍ എം ഡി നാലപ്പാട് പറഞ്ഞു. അവസാന കാലത്ത് കമല സുരയ്യ സ്വീകരിച്ച മതാചാര പ്രകാരമാണ് സംസ്ക്കാരം നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. |