അന്തരിച്ച പ്രശസ്ത സാഹിത്യകാരി കമല സുരയ്യയുടെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരത്ത് നടത്തും. മുസ്ലീം മതാചാര പ്രകാരം പാളയം ജുമാമസ്ജിദില്‍ ആയിരിക്കും സംസ്കാര ചടങ്ങുകള്‍ നടത്തുക.
തന്‍റെ മൃതദേഹം കേരളത്തില്‍ സംസ്കരിക്കണമെന്നും താന്‍ അവസാനം വിശ്വസിച്ച മതാചാരപ്രകാരമായിരിക്കണം ചടങ്ങുകളെന്നതും കമല സുരയ്യയുടെ അന്ത്യാഭിലാഷങ്ങളായിരുനു. ഇത് രണ്ടും സാധിപ്പിച്ച് കൊടുക്കുമെന്ന് മൂത്തമകന്‍ എം ഡി നാലപ്പാട്ട് പറഞ്ഞു.
മൃതദേഹം കേരളത്തില്‍ എത്തിക്കുന്നതിന് വേണ്ട പൂര്‍ണ്ണ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് മേല്‍നോട്ടം വഹിക്കാനായി സാംസ്കാരിക വകുപ്പ് മന്ത്രി എംഎ ബേബി അല്പസമയത്തിനകം പൂന്നെയിലേക്ക് പോകും. |