കമല സുരയ്യയുടെ സംസ്കാര ചടങ്ങുകള്‍ കേരളത്തില്‍ നടത്താനാണ് സര്‍ക്കാരിന്‍റെ താല്‍പര്യമെന്ന് മന്ത്രി എംഎ ബേബി വ്യക്തമാക്കി. ഇക്കാര്യം കമലയുടെ ബന്ധുക്കളെ അറിയിച്ചതായും മന്ത്രി പറഞ്ഞു. സംസ്കാരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച് അടുത്ത ബന്ധുക്കളേത്തിയ ശേഷമേ തീരുമാനമുണ്ടാകൂ. പൂനയിലുള്ള മകന്‍ ജയസൂര്യമാത്രമാണ് മരണ സമയത്ത് കൂടെയുണ്ടായിരുന്നത്. ഇന്ന് രാവിലെയോടെ അടുത്ത ബന്ധുക്കളെത്തിയതിന് ശേഷമേ തീരുമാനമുണ്ടാകൂ. കമല സുരയ്യയുടെ സംസ്കാര ചടങ്ങുകള്‍ ജന്മസ്ഥലമായ പുന്നയൂര്‍കുളത്ത് തന്നെ നടത്താന്‍ നടപടി സ്വീകരിക്കണമെന്ന് ഡോ. സുകുമാര്‍ അഴീക്കോട് സര്‍ക്കാരിനോടാവശ്യപ്പെട്ടു. |