കേന്ദ്ര പ്രവാസി കാര്യമന്ത്രിയായി വയലാര്‍ രവിയും, കേന്ദ്ര റയില്‍വെ സഹമന്ത്രിയായി ഇ അഹമ്മദും ചുമതലയേറ്റു. ഇരുവരും പിന്നീട് മാധ്യമപ്രവര്‍ത്തകരെ കണ്ടു.
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്കു നേരെയുണ്ടായ അതിക്രമങ്ങളെ കുറിച്ച് വിശദീകരണം തേടുമെന്ന് വയലാര്‍ രവി പറഞ്ഞു. ആക്രമണങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച് നടപടി സ്വീകരിക്കും.
ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്ക് പുതിയ വേനല്‍ക്കാല ട്രെയിന്‍ അനുവദിക്കുമെന്ന് ഇ അഹമ്മദ് പറഞ്ഞു. പ്രത്യേക ട്രയിന്‍ ജൂണ്‍ മുതല്‍ സര്‍വ്വീസ് ആരംഭിക്കും. കേരളത്തില്‍ നിന്നു ലഭിച്ചിട്ടുള്ള പരാതികള്‍ പരിശോധിച്ചു വരികയാണ്. പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
വയനാട്ടിലേക്കു ട്രെയിന്‍ സര്‍വീസ് എത്തിക്കും. റയില്‍വെ മേല്‍പ്പാല നിര്‍മാണം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഉന്നതതല സമിതിയെ നിയമിക്കും. കേരളത്തിലേയ്ക്കുള്ള ട്രെയിനുകളില്‍ സുരക്ഷ ഉറപ്പാക്കുകയാണ് മുഖ്യ ലക്‌ഷ്യമെന്നും അഹമ്മദ് പറഞ്ഞു.
ഇവരെ കൂടാതെ വിദേശ കാര്യസഹമന്ത്രിയായി ശശി തരൂരും ഇന്ന് ചുമതലയേറ്റിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി മുല്ലപ്പള്ളി രാമചന്ദ്രന്‍ ശനിയാഴചയും, കൃഷി സഹമന്ത്രിയായി കെ വി തോമസ് തിങ്കളാഴ്ചയും ചുമതലയേല്‍ക്കും. |