പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കാത്തിരുന്ന കാലവര്‍ഷം നേരത്തെയെത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാത്തിരുന്ന കാലവര്‍ഷം നേരത്തെയെത്തി
കനത്തമഴയോടെ, മൂടിക്കെട്ടി നില്‍ക്കുന്ന ആകാശത്തോടെ കാലവര്‍ഷം കേരളത്തിലെ മണ്ണില്‍ പെയ്തിറങ്ങാന്‍ തുടങ്ങി. സാധാരണയായി ജൂണ്‍ ഒന്നിന് ആരംഭിക്കേണ്ട കാലവര്‍ഷം ഇത്തവണ മെയ് ഇരുപത്തിയാറിന് തന്നെ എത്തുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പ്രവചനം തെറ്റിച്ച് മൂന്നുദിവസം നേരത്തെ തന്നെ ചൂടില്‍ നിന്ന് മലയാളികളെ രക്ഷിക്കാന്‍ കാലവര്‍ഷപ്പുതപ്പെത്തി.

ലക്ഷദ്വീപിനുചുറ്റും ന്യൂനമര്‍ദ്ദം രൂപംകൊണ്ട സാഹചര്യത്തിലാണ്‌ കാലവര്‍ഷം നേരത്തെ എത്തുമെന്ന് പ്രവചിക്കപ്പെട്ടത്. എന്നാല്‍ ഈ ന്യൂനമര്‍ദ്ദം കാറ്റായി മാറിയതോടെ കാലവര്‍ഷം വളരെ വേഗമെത്തുകയും ചെയ്തു. കേരളത്തിന്റെ തെക്കേ അറ്റം തൊട്ട് എറണാകുളം വരെയുള്ള ഭൂപ്രകൃതിയിലാണ് കാലവര്‍ഷം കനത്ത് പെയ്യുന്നത്. തൃശൂര്‍ തൊട്ട് വടക്കോട്ട് ചിനുങ്ങിച്ചിനുങ്ങി നില്‍ക്കുകയാണ് മഴ. രണ്ട് ദിവസത്തിനുള്ളില്‍ വടക്കന്‍ കേരളത്തിലേക്കും കാലവര്‍ഷം വ്യാപിക്കും.

കാലവര്‍ഷം സെപ്റ്റംബര്‍ അവസാനം വരെ നീണ്ടു നില്‍ക്കും. വേനല്‍ മഴപോലും വേണ്ടത്ര ലഭിക്കാതിരുന്നത്‌ സംസ്ഥാനത്ത്‌ ആശങ്ക പടര്‍ത്തിയിരുന്നു. സംസ്ഥാനത്ത് ഇത്തവണയുണ്ടായ വരള്‍ച്ചയും കൃഷിനാശവും മുമ്പ്‌ അനുഭവിച്ചിട്ടില്ലെന്നാണ്‌ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തന്നെ കണ്ടെത്തിയിരുന്നത്. എന്തായാലും ഇതിന് പരിഹാരമെന്നോണം ഇത്തവണ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോലെത്തന്നെ, പ്രവചനങ്ങളെ അട്ടിമറിച്ചാണ് കാലവര്‍ഷം എത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി കാലാവസ്ഥാ വകുപ്പ് കാലവര്‍ഷത്തിന്റെ തുടക്കം പ്രവചിക്കാറുണ്ട്. എല്ലായ്പ്പോഴും കാലവര്‍ഷം പ്രവചനങ്ങളെ അട്ടിമറിക്കാറുമുണ്ട്. ഇത്തവണയും അതുണ്ടായി.

കഴിഞ്ഞ വര്‍ഷം മേയ്‌ 31ന് കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. രണ്ടുനാള്‍ മുമ്പേ, 29ന് തന്നെ കാലവര്‍ഷം കനത്തു. 2007ലാവട്ടെ, മേയ്‌ 24ന് മഴയെത്തുമെന്നായിരുന്നു പ്രവചനമെങ്കിലും നാലുനാള്‍ കഴിഞ്ഞ് 28നേ കാലവര്‍ഷം തുടങ്ങിയുള്ളൂ. 2006ല്‍ മേയ്‌ 30ന്‌ മഴയെത്തുമെന്ന് പ്രവചനമുണ്ടായി. എന്നാല്‍ മഴ നാലുദിവസം മുമ്പേ കേരളത്തെ തേടിയെത്തി. 2005ലും പ്രവചിച്ച തീയതിയേക്കാള്‍ രണ്ടുദിവസം മുമ്പേ കാലവര്‍ഷമെത്തി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വി എസിന്‍റെ പരാമര്‍ശങ്ങള്‍ കുഴപ്പമായി: മദനി
ചാനലുകള്‍ക്ക് പക്വത വേണം‍: മുഖ്യമന്ത്രി
കുരുവിള വഴിവിട്ട സഹായം തേടി: സ്വാമി
ചെറിയതുറ: കൂടുതല്‍ നടപടി വരും
ചെറിയ തുറ: പൊലീസുകാര്‍ക്ക് വധഭീഷണി
ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു