അടുത്ത 48 മണിക്കൂറിനകം കേരളത്തില്‍ മണ്‍സൂണ്‍ മഴയെത്തും. കേന്ദ്ര കലാവസ്ഥ നിരീക്ഷണകേന്ദ്രമാണ് ഇക്കാര്യമറിയിച്ചത്. പതിവിലും നേരത്തെയാണ് ഈ വര്‍ഷം കാലവര്‍ഷമെത്തുന്നത്.
മെയ് 23നും 25നും ഇടയില്‍ കേരളത്തില്‍ മഴ ലഭ്യമാവുമെന്ന് കാലാവസ്ഥ വകുപ്പ് ബുധനാഴ്ച അറിയിച്ചിരുന്നു. സാധാരണ ഗതിയില്‍ ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ മണ്‍സൂണ്‍ എത്താറ്. ഈ വര്‍ഷം ജൂണ്‍ - സെപ്റ്റംബര്‍ കാലയളവില്‍ 96 ശതമാനം മഴ ലഭ്യമാവുമെന്നാണ് കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നത്.
രാജ്യത്തെ 200 മില്യണ്‍ കര്‍ഷകരാണ് മണ്‍സൂണ്‍ മഴയെ ആശ്രയിക്കുന്നത്. പരുത്തി, സൊയാബീന്‍, കരിമ്പ്, നെല്ല് എന്നീ കൃഷികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ് മണ്‍സൂണ്‍ മഴ.
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മെയ് 29ന് മഴയെത്തുമെന്നാണ് കാലാവസ്ഥാകേന്ദ്രങ്ങള്‍ അറിയിച്ചിരുന്നതെങ്കിലും മെയ് 31നായിരുന്നു മഴയെത്തിയത്. |