പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > 4 പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
4 പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍
ബീമാപള്ളി ചെറിയതുറ സംഘര്‍ഷത്തില്‍ വെടിവയ്പ്പിന് ഉത്തരവിട്ട നാലു പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കു സസ്പെന്‍ഷന്‍. അസിസ്റ്റന്‍റ് കമ്മീഷണര്‍മാരായ ഷറഫുദ്ദീന്‍, പി ജി സുരേഷ്‌ കുമാര്‍ പൂന്തുറ സിഐ കെ പ്രദീപ്‌ കുമാര്‍, വലിയതുറ എസ് ഐ കെജി ജോണ്‍സണ്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.‍.

വെടിവയ്പില്‍ ആറു പേര്‍ മരിക്കാനിടയായ സംഭവത്തെ കുറിച്ച്‌ സിറ്റിങ്‌ ജഡ്ജിയെ കൊണ്ട്‌ അന്വേഷിപ്പിക്കാന്‍ ഇന്നു ചേര്‍ന്ന മന്ത്രി സഭായോഗം നേരത്തെ തീരുമാനിച്ചിരുന്നു. വെടിവ്യ്പ്പിന് ഉത്തരവാദികളായ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പു തല നടപടിയെടുക്കാനും മന്ത്രിസഭായോഗം ആഭ്യന്തര വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.


വെടിവെയ്പ്പിന് ഇടയാക്കിയ സാഹചര്യങ്ങള്‍ വിശദീകരിച്ച് ഡി ജി പി ജേക്കബ്‌ പുന്നൂസ്‌ ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിസഭയോഗം പരിഗണിച്ചിരുന്നില്ല. ബീമപള്ളിയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ്‌ ജനക്കൂട്ടത്തിനു നേരെ 70 റൗണ്ട്‌ വെടിവെച്ചന്നും ഇതിനു പുറമെ 40 റൗണ്ട്‌ ഗ്രനേഡ്‌ ആക്രമണം നടത്തിയെന്നും കഴിഞ്ഞ ദിവസം ഇന്‍റലിജന്‍സ് കണ്ടെത്തിയിരുന്നു‍. സംഘര്‍ഷത്തിലും വെടിവയ്പിലും ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെടിവെയ്പ് നടത്തിയില്ലായിരുന്നുവെങ്കില്‍ സംഘര്‍ഷം വ്യാപിക്കുമായിരുന്നെന്നും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുമായിരുന്നു എന്നുമായിരുന്നു പൊലീസ് നിലപാട്. ബീമാപള്ളിക്ക് സമീപം ചെറിയതുറയില്‍ ഗൂണ്ടാ പിരിവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് പൊലീസ് വെടിവയ്പ്പിലും ആറ് പേരുടെ മരണത്തിലും കലാശിച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നു: ഉമ്മന്‍‌ചാണ്ടി
രണ്ട് രൂപയ്ക്ക് അരിയും ഗോതമ്പും
ചിരിയെ ആര്‍ക്കും വ്യാഖ്യാനിക്കാം: വി എസ്
ചെറിയതുറ: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ക്ഷാമബത്ത: തീരുമാനം ഇന്ന്
ചെറിയതുറ: മന്ത്രിസഭ യോഗം ഇന്ന് ചര്‍ച്ച ചെയ്യും