പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ചെറിയതുറ: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചെറിയതുറ: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ബീമാപള്ളി ചെറിയതുറ സംഘര്‍ഷത്തില്‍ വെടിവയ്പ്പിന് ഉത്തരവിട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ആഭ്യന്തര വകുപ്പായിരികും വെടിവയ്പ്പിന് നിര്‍ദേശം നല്‍കിയ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയെടുക്കുക.

വെടിവെയ്പ്പ് സംബന്ധിച്ച ഡി ജി പി ജേക്കബ്‌ പുന്നൂസ്‌ ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് ചേര്‍ന്ന മന്ത്രിസഭ പരിഗണിച്ചില്ല. സംഭവം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് മന്ത്രിസഭാ യോഗം ഔദ്യോഗികമായി അംഗീകാരം നല്‍കി. സിറ്റിംഗ് ജഡ്ജിയായിരിക്കും അന്വേഷണം നടത്തുക.

ബീമപള്ളിയിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ്‌ ജനക്കൂട്ടത്തിനു നേരെ 70 റൗണ്ട്‌ വെടിവെച്ചന്നും ഇതിനു പുറമെ 40 റൗണ്ട്‌ ഗ്രനേഡ്‌ ആക്രമണം നടത്തിയെന്നും കഴിഞ്ഞ ദിവസം ഇന്‍റലിജന്‍സ് കണ്ടെത്തിയിരുന്നു‍. സംഘര്‍ഷത്തിലും വെടിവയ്പിലും ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചാണ് വെടിവെയ്പ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു. വെടിവെയ്പ് നടത്തിയില്ലായിരുന്നുവെങ്കില്‍ സംഘര്‍ഷം വ്യാപിക്കുമായിരുന്നെന്നും കൂടുതല്‍ ആളുകള്‍ കൊല്ലപ്പെടുമായിരുന്നു എന്നുമായിരുന്നു പൊലീസ് നിലപാട്. ബീമാപള്ളിക്ക് സമീപം ചെറിയതുറയില്‍ ഗൂണ്ടാ പിരിവിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് വെടിവയ്പ്പിലും ആറ് പേരുടെ മരണത്തിലും കലാശിച്ചത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ക്ഷാമബത്ത: തീരുമാനം ഇന്ന്
ചെറിയതുറ: മന്ത്രിസഭ യോഗം ഇന്ന് ചര്‍ച്ച ചെയ്യും
കോടിയേരി ഗൂഢാലോചന നടത്തി: സിദ്ദിഖ്
ഡിജിപി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
സ്വാശ്രയ പ്രവേശനം: ഫീസ്‌ ഘടനയില്‍ മാറ്റമില്ല
ചെറിയതുറ: പൊലീസുകാരെ സസ്പെന്‍ഡ്‌ ചെയ്യണം