സര്‍ക്കാര്‍ ജീവനക്കാര്‍ക്കു കുടിശികയുള്ള 10% ക്ഷാമബത്ത നല്‍കുന്നതു സംബന്ധിച്ച് ഇന്നു ചേരുന്ന മന്ത്രിസഭായോഗം തീരുമാനം എടുത്തേക്കും.
നിലവില്‍ 45% ഡിഎയാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്. ക്ഷാമബത്ത കുടിശിക നല്‍കാനുള്ളതു തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടംമൂലം അനുവദിക്കാന്‍ സാധിച്ചിരുന്നില്ല.
എന്നാല്‍ പെരുമാറ്റച്ചട്ടം പിന്‍വലിച്ച സാഹചര്യത്തില്‍ ഇതു നല്‍കുന്നതിനുള്ള തടസ്സം നീങ്ങി. |