ആലത്തൂരിലെ സി പി എം സ്ഥാനാര്‍ത്ഥി പി കെ ബിജുവിന് വിജയം വിവാഹസമ്മാനം. എതിര്‍ സ്ഥാനാര്‍ത്ഥിയായ യു ഡി എഫിലെ എന്‍ കെ സുധീറിനെ 22,250 വോട്ടുകള്‍ക്ക് തോല്പിച്ചാണ് ബിജു ആലത്തൂരിന്‍റെ എം പിയായത്. ഈ മാസം 30നാണ് ബിജുവിന്‍റെ വിവാഹം.
നിലവില്‍ എസ് എഫ് ഐ ദേശീയ പ്രസിഡന്‍റും, സി പി എം കോട്ടയം ജില്ലാ കമ്മിറ്റി അംഗവുമാണ് പി കെ ബിജു.
എസ് എഫ് ഐ കോട്ടയം ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന പ്രസിഡന്‍റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ എം ജി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയാണ്. വൈക്കം മാഞ്ഞൂര്‍ പറയംപറമ്പില്‍ പരേതനായ കുട്ടപ്പന്‍റെയും ഭവാനിയുടെയും മകനാണ് ബിജു. |