പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഭരണ - പ്രതിപക്ഷങ്ങള്‍ ജനങ്ങളെ മറന്നു: മുരളി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭരണ - പ്രതിപക്ഷങ്ങള്‍ ജനങ്ങളെ മറന്നു: മുരളി
ഭരണമുന്നണിയും പ്രതിപക്ഷവും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്കിടയില്‍ ജനങ്ങളെ മറന്നു എന്ന് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍. കേരള എന്‍ ജി ഒ അസോസിയേഷന്‍റെ ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇപ്പോള്‍ എന്‍ സി പി മാത്രമാണ് ഉള്ളത്. എല്‍ ഡി എഫില്‍ ജനാധിപത്യകക്ഷികളില്ല. തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നതില്‍ ടെന്‍ഷനില്ലാത്ത ഏകപാര്‍ട്ടി എന്‍ സി പിയാണ്. ഇടതു വലതു മുന്നണികള്‍ക്ക് തെരഞ്ഞെടുപ്പു ഫലത്തിന്‍റെ കാര്യത്തില്‍ ആത്‌മവിശ്വാസമില്ല.

സോണിയയെ വിമര്‍ശിച്ചതിന് തന്നെ യു ഡി എഫ് മാറ്റി നിര്‍ത്തിയിരിക്കുകയാണ്. നെഹ്‌റുവിന്‍റെ കാലം തൊട്ട്‌ കോണ്‍ഗ്രസിനെ ചീത്ത വിളിക്കുന്ന ജനതാദളിനെ യു ഡി എഫിന് ഒപ്പം കൂട്ടാം. സോണിയയേയും നെഹ്‌റു കുടുംബത്തെയും ഒന്നടങ്കം ചീത്ത വിളിച്ച ശശി തരൂരിനെ സ്ഥാനാര്‍ഥി ആക്കുന്നതിന് നേതൃത്വത്തിന് കുഴപ്പമില്ലെന്നും മുരളി കുറ്റപ്പെടുത്തി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എജിക്കെതിരെ പൊതുതാല്പര്യഹര്‍ജി
വിദ്യാര്‍ത്ഥിനിയുടെ ആത്‌മഹത്യ: കമ്മീഷന്‍ അന്വേഷിക്കും
ലാവ്‌ലിന്‍: ഗവര്‍ണറുടെ തീരുമാനം 17നു ശേഷം
മന്ത്രിയുടെ വിമര്‍ശനം: സെക്രട്ടേറിയറ്റില്‍ സംഘര്‍ഷം
സജിമോഹന്‍ പ്രതിയായ മയക്കുമരുന്നു കേസ്: കുറ്റപത്രം ഇന്ന്
പ്ലസ് ടു ഫലമറിയാന്‍