പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മന്ത്രിയുടെ വിമര്‍ശനം: സെക്രട്ടേറിയറ്റില്‍ സംഘര്‍ഷം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മന്ത്രിയുടെ വിമര്‍ശനം: സെക്രട്ടേറിയറ്റില്‍ സംഘര്‍ഷം
സെക്രട്ടേറിയറ്റ്‌ ജീവനക്കാരെ മന്ത്രി ജി സുധാകരന്‍ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച്‌ സെക്രട്ടേറിയറ്റില്‍ സുധാകരന്‍റെ ഓഫീസിന്‌ മുന്നില്‍ ഇരുവിഭാഗം ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടി‍. കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ ജീവനക്കാരും, മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരും തമ്മിലാണ് ഏറ്റുമുട്ടിയത്.

സംഭവം നടക്കുമ്പോള്‍ മന്ത്രി ഓഫീസില്‍ ഉണ്‌ടായിരുന്നു. സുരക്ഷാ വീഴ്ചയാണ്‌ സംഭവങ്ങള്‍ക്ക്‌ വഴിവെച്ചതെന്ന്‌ മാത്രമാണ്‌ സംഭവത്തെക്കുറിച്ച് പ്രതികരിച്ചു കൊണ്ട് മന്ത്രി പറഞ്ഞത്.

സെക്രട്ടേറിയേറ്റ്‌ ജീവനക്കാര്‍ക്കെതിരെ സുധാകരന്‍ നിരന്തരമായി നടത്തിവന്ന വിമര്‍ശനങ്ങളാണ്‌ പ്രതിഷേധത്തിന്‌ കാരണമായത്. ജോലിയൊന്നും ചെയ്യാതെ, തന്നെ വിമര്‍ശിക്കുകയാണ്‌ സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്ന്‌ കഴിഞ്ഞ ദിവസവും സുധാകരന്‍ വിമര്‍ശിച്ചിരുന്നു. ഇതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊലീസ്‌ എത്തി സ്ഥിതി ശാന്തമാക്കി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സജിമോഹന്‍ പ്രതിയായ മയക്കുമരുന്നു കേസ്: കുറ്റപത്രം ഇന്ന്
പ്ലസ് ടു ഫലമറിയാന്‍
പിണറായി രാഷ്ട്രീയ ഭീരു: വീരന്‍
പൊതുമരാമത്ത് അദാലത്തുകള്‍ മാറ്റിവെച്ചു
വിദ്യാര്‍ത്ഥിനിയുടെ മരണം: പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം
പ്ലസ് ടു: 76.46 ശതമാനം വിജയം