മദിരാശി, മലയാളിയുടെ ഭാവുകത്വം: കടലുണ്ടി

മദിരാശി കേരള സമാജം
WDWD

സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടിയെ മദിരാശി കേരള സമാജം ചെയര്‍മാന്‍ എം. ശിവദാസന്‍ പി ള്ള പൊന്നാട അണിയിച്ച്‌ ആദരിച്ചു . പുരുഷന്‍ കടലുണ്ടിക്ക് സമാജം പ്രസിഡന്റ്‌ ടി. എം. ആര്‍. പണിക്കര്‍ ഉപഹാരം നല്‍കി. പുരസ്കാര ജേതാവായ വിമിഷ്‌ മണിയൂരിനെ ലയോള കോളേജ്‌ അദ്ധ്യാപകന്‍ ഡോ. ജി. പ്രഭ പൊന്നാട അണിയിച്ചു. മദിരാശി സര്‍വകലാശാലാ മലയാള വിഭാഗം മേധാവി ഡോ. സി. ജി. രാജേന്ദ്രബാബുവാണ് വിമീഷിന് പ്രശസ്‌തി പത്രം സമ്മാനിച്ചത്.

ചെന്നൈ:| WEBDUNIA|
മലയാളിയുടെ ഭാവുകത്വത്തിന് മദിരാശി ഏറെ സംഭാവന നല്‍കിയിട്ടുണ്ടെന്നും എം. ഗോവിന്ദനും മാധവന്‍ അയ്യപ്പത്തുമൊക്കെ മദിരാശിയില്‍ ഉണ്ടായിരുന്നപ്പോള്‍ മലയാളിയുടെ ഭാവുകത്വമായിരുന്നു മദിരാശിയെന്നും കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി. പ്രവാസി എഴുത്തുകാര്‍ക്കായി മദിരാശി കേരള സമാജം എല്ലാ വര്‍ഷവും നല്‍‌കുന്ന കവിതാ പുരസ്കാരം യുവകവിയായ വിമീഷ് മണിയൂരിന് നല്‍‌കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമീഷിന്‍റെ 'റേഷന്‍ കാര്‍ഡ്‌' എന്ന കവിതയാണ്‌ മദിരാശി കേരള സമാജത്തിന്റെ 2009 -ലെ കവിതാ പുരസ്കാരത്തിന് അര്‍ഹമായത്‌ . ഇരുനൂറോളം കവിതകള്‍ രചിച്ചിട്ടുണ്ട്‌ . ആറ്‌ പുരസ്ക്കാരങ്ങളും ഇതിനകം വിമീഷിന്‌ ലഭിച്ചിട്ടുണ്ട്‌ . വടകര മണിയൂര്‍ കെ. എം . മുരളീധരന്റെയും എം . സുമതിയുടെയും മകനാണ് ഇപ്പോള്‍ ബാംഗ്‌ളൂരില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിമീഷ്‌. വിമേഷിനെ മദിരാശി കേരള സമാജം ജനറല്‍ സെക്രട്ടറി കുമ്പളങ്ങാട്‌ ഉണ്ണിക്കൃഷ്ണന്‍ സദസിന് പരിചയപ്പെടുത്തി
ചടങ്ങില്‍ മദിരാശി സര്‍വകലാശാലാ മലയാള വിഭാഗം മേധാവി ഡോ. സി. ജി. രാജേന്ദ്രബാബു അധ്യക്ഷനായിരുന്നു. എം. ശിവദാസന്‍ പിള്ള , മദിരാശി കേരള സമാജം ജനറല്‍ സെക്രട്ടറി കുമ്പളങ്ങാട്‌ ഉണ്ണിക്കൃഷ്ണന്‍, പ്രസി ഡന്റ്‌ ടി. എം.ആര്‍. പണിക്കര്‍, ജി. പ്രഭ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചെന്നൈ മലയാളികള്‍ക്ക് അത്ര പരിചിതന്‍ അല്ലാത്ത സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടിയെ കേരള സമാജം സ്കൂളിലെ അധ്യാപകനായ അജയന്‍ സദസിന് പരിചയപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :