ഹാക്കര്‍മാര്‍ മലയാളത്തിലെ ഓണ്‍ലൈന്‍ പത്രങ്ങളെയും ആക്രമിച്ചു തുടങ്ങി. ബിജെപി മുഖപത്രമായ ജന്‍മഭൂമിയുടെ ഓണ്‍ലൈന്‍ എഡിഷനാണ് ഏറ്റവും പുതിയതായി ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ മുതലാണ് ജന്മഭൂമിഓണ്‍ലൈന്‍ ഡോട്ട് നെറ്റെന്ന സൈറ്റ് അപ്രത്യക്ഷമായത്.
ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഒട്ടനവധി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞ സൈറ്റ് എന്തു കാരണത്താലാണ് ഹാക്ക് ചെയ്തത് എന്ന് വ്യക്തമല്ലെന്നും സൈറ്റ് ഹാക്ക് ചെയ്തത് സംബന്ധിച്ച് സൈബര്‍ ക്രൈം വിഭാഗത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജന്‍മഭൂമി ഓഫീസ് വെളിപ്പെടുത്തുന്നു. എന്നാല്‍, രാഷ്ട്രീയ പരമായ കാരണങ്ങള്‍ തള്ളിക്കളയാന്‍ ആവില്ല എന്നും മാധ്യമത്തിന്‍റെ വക്താക്കള്‍ വെബ്ദുനിയയോട് പറഞ്ഞു.
സൈറ്റ് ഉടനടി പഴയനിലയില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പത്രത്തിന്റെ ഓണ്‍ലൈന്‍ ടീമെന്നും ജന്മഭൂമി വെളിപ്പെടുത്തി. സംസ്ഥാന സൈബര്‍ ക്രൈം വിഭാഗം അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ കാരണങ്ങളാലാണോ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതെന്നും അന്വേഷിക്കും.
സൈറ്റിന്‍റെ വിലാസമായ ജന്മഭൂമിഓണ്‍ലൈന്‍ ഡോട്ട് നെറ്റ് എന്ന വിലാസം നല്‍കിയാല്‍ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരവും ഉടന്‍ തന്നെ സൈറ്റ് പഴയപടിയില്‍ ആക്കാനുള്ള ശ്രമം നടക്കുകയാണെന്ന വിവരവുമാണ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നത്. |