വയനാട്ടിലെ പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി എന്‍ ശശീന്ദ്രനെ തട്ടിക്കൊണ്ടു പോയ സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഇന്‍റലിജന്‍സ് ഐജി കെ പദ്മകുമാര്‍, ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ പൊലീസിനു വീഴ്ച പറ്റിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന.
കോണ്‍ഗ്രസ് (എസ്)കാരനയിരുന്ന പൂതാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി എന്‍ ശശീന്ദ്രന്‍ കോണ്‍ഗ്രസിലേക്ക് കൂറു മാറിയതിനെ തുടര്‍ന്ന് ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തട്ടിക്കൊണ്ടുപോകല്‍ സി പി എമ്മിന്‍റെ അറിവോടെ ആയിരുന്നുവെന്ന് ആരോപണമുണ്ടയിരുന്നു.
തന്നെ തട്ടിക്കൊണ്ടു പോയത് സി പി എം പ്രവര്‍ത്തകരാണെന്നും, മാനന്തവാടി ഡി വൈ എസ് പി ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പിന്നീട് ശശീന്ദ്രന്‍ മൊഴി നല്‍കിയിരുന്നു. സംഭവത്തെ തുടര്‍ന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെ അഞ്ചു പേരെ പിന്നീടു പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
അന്വേഷണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ പൊലീസിനു സംഭവിച്ച വീഴ്ച മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. മേയ് ഒന്ന്, രണ്ട് ദിവസങ്ങളില്‍ ഐജി കെ പദ്മകുമാര്‍ വയനാട്ടില്‍ എത്തി ശശീന്ദ്രന്‍, ഡി വൈ എസ് പി, മറ്റു പൊലീസുകാര്‍ എന്നിവരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തിരുന്നു. |