പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഉമ്മ‌ന്‍‌ചാണ്ടി ഇന്ന് കണ്ണൂരില്‍ ഉപവസിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഉമ്മ‌ന്‍‌ചാണ്ടി ഇന്ന് കണ്ണൂരില്‍ ഉപവസിക്കും
സി.പി.എമ്മിന്‍റെ രാഷ്ട്രീയ അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടിയുടെ ഉപവാസം അല്‍‌പസമയത്തിനകം കണ്ണൂരില്‍ ആരംഭിക്കും. ഉപവാസത്തിന് ശേഷം യുഡി‌എഫ് നേതൃയോഗവും കണ്ണൂ‍രില്‍ ചേരുന്നുണ്ട്.

ഉമ്മന്‍‌ചാണ്ടിക്ക് പിന്തുണയറിയിച്ച് പ്രമുഖ യുഡി‌എഫ് നേതാക്കളെല്ലാം കണ്ണൂരിലെത്തുന്നുണ്ട്. വൈകിട്ട് അഞ്ച് മണിവരെയാണ് ഉപവാസം.

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പ്രതിപക്ഷ നേതാവിന്‍റെ ഉപവാസത്തില്‍ വരെയെത്തിച്ചത്. യുഡി‌എഫിന്‍റെ കണ്ണൂരിലെ സ്ഥാനാര്‍ത്ഥി കെ സുധാകരനെ കാണാനെത്തിയ ചിലരെ അറസ്റ്റ് ചെയ്തതും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളും ഇരുവിഭാഗവും തമ്മിലുള്ള വാക്‍പോരിന് വഴിതെളിച്ചിരുന്നു.

അതേസമയം ഇന്നത്തെ സമരം വരും നാളുകളില്‍ സര്‍ക്കാരിനെതിരെ അരങ്ങേറുന്ന പ്രക്ഷോഭപരിപാടികളുടെ തുടക്കമായാണ് യുഡി‌എഫ് നേതൃത്വം വിലയിരുത്തുന്നത്. ലാവ്‌ലിന്‍ വിഷയത്തില്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ കണ്ണൂരില്‍ ഇന്ന് യുഡി‌എഫ് നേതൃയോഗവും ചേരുന്നുണ്ട്. അഞ്ച് മണിക്ക് ഉപവാസം അവസാനിച്ച ശേഷമാകും നേതൃയോഗം.

ലാവ്‌ലിന്‍ വിഷയം പ്രതീക്ഷിച്ചപോലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാനായില്ലെന്ന അഭിപ്രായമാണ് യു‌ഡി‌എഫ് നേതാക്കള്‍ക്ക് പൊതുവെ ഉള്ളത്. വിഷയത്തില്‍ എജിയുടെ വിവാദ നിയമോപദേശവും ഇന്ന് നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലാവ്‌ലിന്‍: നിര്‍ദേശം നല്‍കിയില്ലെന്ന് സി പി എം
പൂരങ്ങളുടെ പൂരം അവസാനിച്ചു
മാറാട്: ആറു പേര്‍ക്ക് കഠിനതടവ്
എ ജി പിണറായിയുടെ നോമിനി: ഉമ്മന്‍ ചാണ്ടി
ഒന്നാം മാറാട്: 6 പ്രതികളും കുറ്റക്കാര്‍
എജിയുടെ നടപടി രാഷ്‌ട്രീയപ്രേരിതം: ചെന്നിത്തല