പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ലാവ്‌ലിന്‍: നിര്‍ദേശം നല്‍കിയില്ലെന്ന് സി പി എം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലാവ്‌ലിന്‍: നിര്‍ദേശം നല്‍കിയില്ലെന്ന് സി പി എം
എസ്‌ എന്‍ സി ലാവ്‌ലിന്‍ കേസില്‍ അഡ്വക്കേറ്റ്‌ ജനറലിന്‍റെ നിയമോപദേശം സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതിന് മന്ത്രിസഭയ്ക്ക് സംസ്ഥാന സെക്രട്ടേറിയേറ്റ് നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്ന് സി പി എം. ഇതു സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും സി പി എം പ്രസ്താവനയില്‍ വ്യക്തമാക്കി.

എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്‍റെ നിര്‍ദ്ദേശം ഞായറാഴ്ച ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്തിരുന്നു.

അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശം അംഗീകരിക്കാന്‍ സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിക്കുകയും, എ ജിയുടെ നിര്‍ദ്ദേശമനുസരിച്ച് മന്ത്രിസഭയില്‍ നിലപാട് സ്വീകരിക്കാന്‍ സെക്രട്ടേറിയേറ്റ് യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് സി പി എം വിശദീകരണവുമായി രംഗത്തെത്തിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പൂരങ്ങളുടെ പൂരം അവസാനിച്ചു
മാറാട്: ആറു പേര്‍ക്ക് കഠിനതടവ്
എ ജി പിണറായിയുടെ നോമിനി: ഉമ്മന്‍ ചാണ്ടി
ഒന്നാം മാറാട്: 6 പ്രതികളും കുറ്റക്കാര്‍
എജിയുടെ നടപടി രാഷ്‌ട്രീയപ്രേരിതം: ചെന്നിത്തല
കൊച്ചി തുറമുഖ സമരം തുടരുന്നു