പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > പൂരങ്ങളുടെ പൂരം അവസാനിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പൂരങ്ങളുടെ പൂരം അവസാനിച്ചു
കാതിനിമ്പവും, കണ്ണിനാനന്ദവും തീര്‍ത്ത തൃശൂര്‍ പൂരം ഇനി ഒരു വര്‍ഷത്തേക്ക് ഓര്‍മ്മകളില്‍ മധുരമായി നിലനില്‍ക്കും. അടുത്ത ഒരു വര്‍ഷത്തേക്ക് നീളുന്ന കാ‍ത്തിരിപ്പിന് ആരംഭം കുറിച്ച് തിരുവമ്പാടി പാറമേക്കാവ്‌ ഭഗവതിമാര്‍ ഉപചാരം ചൊല്ലി വിടപറഞ്ഞു. ‘അടുത്ത മേടമാസത്തിലെ പൂരത്തിനു കാണാം’ എന്നു ഭഗവതിമാര്‍ പരസ്‌പരം വാക്കു നല്‍കിയതോടെ ഒന്നരദിവസം നീണ്ടു നിന്ന പൂരങ്ങളുടെ പൂരം അവസാനിച്ചു.

തൃശൂരിന്‍റെ ആകാശത്തെ നിറക്കൂട്ടുകളാക്കി ഇന്ന് പുലര്‍ച്ചെ അരങ്ങേറിയ വെടിക്കെട്ട് പൂരപ്രേമികള്‍ക്ക് ഒരിക്കല്‍ കൂടി ദൃശ്യവിസ്മയത്തിന്‍റെ വിരുന്നൊരുക്കി. മൂന്ന് മണിക്കൂറോളം നീണ്ട ശബ്ദ ദൃശ്യവിരുന്നിനായിരുന്നു പൂരപ്പറമ്പ് സാ‍‌ക്‍ഷ്യം വഹിച്ചത്.

തിരുവമ്പാടി വിഭാഗമായിരുന്നു വെടിക്കെട്ടിന് തുടക്കമിട്ടത്. തുടര്‍ന്ന് ചുവപ്പും പച്ചയും മഞ്ഞയും കലര്‍ന്ന വര്‍ണ്ണങ്ങള്‍ തൃശൂരിന്‍റെ പൂരരാ‍ത്രിയെ പകലാക്കി മാറ്റി. വിദേശികളടക്കം ആയിരങ്ങള്‍ ഇക്കുറിയും വെടിക്കെട്ട് കാണാന്‍ തിങ്ങിനിറഞ്ഞിരുന്നു.

ഒരുപകല്‍ മുഴുവന്‍ നീണ്ട പൂരാഘോഷങ്ങളുടെ ക്ഷീണം മറന്ന് ആകാശത്ത് നിറക്കൂട്ടുകളായി പൊട്ടിവിടര്‍ന്ന ഓരോ അമിട്ടിനും അവര്‍ ആര്‍ത്തുവിളിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മാറാട്: ആറു പേര്‍ക്ക് കഠിനതടവ്
എ ജി പിണറായിയുടെ നോമിനി: ഉമ്മന്‍ ചാണ്ടി
ഒന്നാം മാറാട്: 6 പ്രതികളും കുറ്റക്കാര്‍
എജിയുടെ നടപടി രാഷ്‌ട്രീയപ്രേരിതം: ചെന്നിത്തല
കൊച്ചി തുറമുഖ സമരം തുടരുന്നു
സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി