പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മാറാട്: ആറു പേര്‍ക്ക് കഠിനതടവ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മാറാട്: ആറു പേര്‍ക്ക് കഠിനതടവ്
ഒന്നാം മാറാട്‌ കലാപവുമായി ബന്ധപ്പെട്ടുള്ള ആദ്യകേസില്‍ പ്രതികളായ ആറു പേര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും, പിഴയും ശിക്ഷ വിധിച്ചു. മാറാട് പ്രത്യേക കോടതി ജഡ്‌ജി കെ പി ഗോപിക്കുട്ടന്‍ ആണ് ശിക്ഷ വിധിച്ചത്.

ഒന്നാം മാറാട് കലാപത്തിനിടെ, മാറാട്‌ തലയ്ക്കലകത്ത്‌ പാത്തുമ്മയുടെ വീട്‌ ആക്രമിക്കുകയും തീവച്ച്‌ നശിപ്പിക്കുകയും ചെയ്‌ത കേസിലെ പ്രതികളായ ആറുപേര്‍ കുറ്റക്കാരാണെന്ന് ഇന്ന് കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കുള്ള ശിക്ഷയാണ് ഇന്ന് ഉച്ചയ്ക്കു ശേഷം മാറാട് പ്രത്യേക കോടതി വിധിച്ചത്.

മാറാട്‌ സ്വദേശികളായ പ്രദീപന്‍, സന്തോഷ്‌, പ്രഹ്ലാദന്‍, പ്രകാശ്, രഞ്‌ജിത്ത്‌, രജീഷ്‌ എന്നിവരായിരുന്നു ഈ കേസിലെ പ്രതികള്‍. 2002 ജനുവരി മൂന്നിന്‌ രാത്രി എട്ടരയോടെ പ്രതികളുടെ നേതൃത്വത്തിലുള്ള സംഘം പാത്തുമ്മയുടെ വീട്‌ ആക്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്‌. അക്രമത്തില്‍ എണ്‍പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടായിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എ ജി പിണറായിയുടെ നോമിനി: ഉമ്മന്‍ ചാണ്ടി
ഒന്നാം മാറാട്: 6 പ്രതികളും കുറ്റക്കാര്‍
എജിയുടെ നടപടി രാഷ്‌ട്രീയപ്രേരിതം: ചെന്നിത്തല
കൊച്ചി തുറമുഖ സമരം തുടരുന്നു
സംസ്ഥാനത്ത് പരിശോധന കര്‍ശനമാക്കി
സംഗീതമഴ പെയ്തിറങ്ങി