പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വൈദ്യുതി അധികനിരക്ക് പിന്‍വലിക്കാന്‍ അംഗീകാരം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വൈദ്യുതി അധികനിരക്ക് പിന്‍വലിക്കാന്‍ അംഗീകാരം
വൈദ്യുതിയ്ക്ക് അധികനിരക്ക് ഏര്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്നുള്ള വൈദ്യുതി ബോര്‍ഡിന്‍റെ ശുപാര്‍ശ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു. അടുത്തമാസം ഒന്നാം തീയതി മുതല്‍ ഇത് നിലവില്‍ വരും.

അധിക വൈദ്യുത ഉപഭോഗത്തിന് ഏര്‍പ്പെടുത്തിയിരുന്ന താപവൈദ്യുതി നിരക്ക്‌ പിന്‍വലിക്കാന്‍ റഗുലേറ്ററി കമ്മീഷനോട്‌ ശനിയാഴ്ച ആയിരുന്നു വൈദ്യുതി ബോര്‍ഡ്‌ ശുപാര്‍ശ ചെയ്തത്.

അധിക ഉപഭോഗത്തിന്‌ കഴിഞ്ഞമാസം റഗുലേറ്ററി കമ്മിഷന്‍ യൂണിറ്റിന് അഞ്ചുരൂപ 59 പൈസ നിരക്ക്‌ നിശ്ചയിച്ചിരുന്നു.

പ്രതിമാസം 200 യൂണിറ്റിന്‌ മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്‌താക്കളും നിശ്ചിത 80 ശതമാനത്തിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്ന വ്യവസായ ഉപഭോക്‌താക്കളുമാണ്‌ അധിക നിരക്ക്‌ നല്‍കേണ്ടിയിരുന്നത്‌.

ഈ നിയന്ത്രണങ്ങള്‍ നീക്കാനാണ്‌ ബോര്‍ഡ്‌ വൈദ്യുതി റഗുലേറ്ററി കമ്മിഷനോട്‌ ശുപാര്‍ശ ചെയ്തത്. ലോഡ്ഷെഡിങ്‌ പിന്‍വലിച്ചതിനു പിന്നാലെയായിരുന്നു ബോര്‍ഡിന്‍റെ ശുപാര്‍ശ.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബി ജെ പി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു
രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്
സിപി‌എം സംസ്ഥാന സെക്രട്ടറിയേറ്റ്
പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം
കരുണാകര വിഭാഗം രഹസ്യയോഗം ചേര്‍ന്നു
ഷമീം വധം: തെളിവെടുപ്പിനിടെ സംഘര്‍ഷം