പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > മന്ത്രിയെ തീരുമാനിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയല്ല: മുഖ്യമന്ത്രി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മന്ത്രിയെ തീരുമാനിക്കേണ്ടത് പാര്‍ട്ടി സെക്രട്ടറിയല്ല: മുഖ്യമന്ത്രി
പുതിയ ഗതാഗതമന്ത്രിയെ തീരുമാനിക്കേണ്ടത് സി പി എം പാര്‍ട്ടി സെക്രട്ടറിയല്ലെന്നും, എല്‍ ഡി എഫ് ആണെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

ഘടകകക്ഷിയുടെ പ്രതിനിധിയെന്ന നിലയിലാണ് നേരത്തെ മന്ത്രിയുണ്ടായിരുന്നത്. തെരഞ്ഞെടുപ്പു കാലത്ത് ചില പ്രശ്നങ്ങള്‍ ഉണ്ടാകുകയും, അത് പാര്‍ട്ടിയില്‍ ചില വിഷമതകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. അത് പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഘടകകക്ഷികളുമായി തെരഞ്ഞെടുപ്പു കാലത്തുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

എം പി വീരേന്ദ്രകുമാര്‍ വിമതനാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എന്നെ പ്രകോപിപ്പിച്ച് കഴിയുന്നത്ര സൌഹാര്‍ദം ഇല്ലാതാക്കാനാണ് ഈ ചോദ്യമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉമ്മന്‍ ചാണ്ടി കണ്ണൂരില്‍ രഹസ്യ സന്ദര്‍ശനം നടത്തി എന്ന ആരോപണത്തോട് പ്രതികരിക്കാനും മുഖ്യമന്ത്രി തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ എത്ര സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, മറ്റു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കാനുണ്ടെന്നും മുഖ്യമന്ത്രി എന്ന നിലയില്‍ താനിപ്പോള്‍ ഇതിന് ഉത്തരം നല്‍കുന്നില്ലെന്നും വി എസ് പറഞ്ഞു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബിപിഎല്‍: പുതിയ സര്‍വേ നടത്തുമെന്ന് വി എസ്
ടോട്ടല്‍ തട്ടിപ്പ്: പ്രതികള്‍ സമരം ആരംഭിച്ചു
കൊയിലാണ്ടി: യുവാവ് കൊല്ലപ്പെട്ട നിലയില്‍
മാനേജ്‌മെന്‍റുകളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും: ബേബി
സ്മാര്‍ട് സിറ്റി: ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ശര്‍മ
ഉരുട്ടിക്കൊല: പ്രതികളെ സിബിഐക്ക് വിട്ടു