പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > റാഗിംഗ് നിരോധിക്കാന്‍ ഹെല്‍പ് ലൈന്‍ വേണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
റാഗിംഗ് നിരോധിക്കാന്‍ ഹെല്‍പ് ലൈന്‍ വേണം
ക്യാമ്പസുകളില്‍ റാഗിംഗ് നിരോധിക്കാന്‍ കേന്ദ്രീകൃത ഹെല്‍പ് ലൈന്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആര്‍ കെ രാഘവന്‍ കമ്മിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ക്യാമ്പസുകളിലെ മദ്യപാന ശീലമാണ് റാഗിംഗും, അക്രമങ്ങളും വര്‍ദ്ധിക്കുന്നതിന് കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എല്ലാ ജില്ലകളിലും ജില്ലാ കലക്‌ടറുടെ അധ്യക്ഷതയില്‍ റാഗിംഗ് വിരുദ്ധ കമ്മിറ്റികള്‍ രൂപവല്‍ക്കരിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്.

റാഗിംഗിനെ തുടര്‍ന്ന് അടുത്തിടെ ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നു. ടാന്‍ഡയിലെ ഡോ. രാജേന്ദ്രപ്രസാദ് മെഡിക്കല്‍ കോളേജിലെ അമന്‍ കച് രൂ ആയിരുന്നു മരിച്ചത്. സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിനെ തുടര്‍ന്നുള്ള ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്നായിരുന്നു അമന്‍ മരിച്ചത്.

തിരക്കഥാകൃത്തും നോവലിസ്റ്റുമായ സുനില്‍ പരമേശ്വരന്‍റെ മകന്‍ എസ്‌ പി അഖില്‍ ദേവ് കോയമ്പത്തൂരില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിങ്ങിനും മര്‍ദ്ദനത്തിനും ഇരയായിരുന്നു‌. മാര്‍ച്ച്‌ ഏഴിനായിരുന്നു സംഭവം.

അഖില്‍ താമസിച്ചിരുന്ന ഹോസ്റ്റലില്‍ രാത്രി 11 മണിയോടെ എത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ അഖില്‍ ദേവിനെ ക്രൂരമായ രീതിയില്‍ റാഗിംഗിന് ഇരയാക്കുകയായിരുന്നുന്നു. അഖില്‍ദേവിന്‍റെ കണ്ണിന് മാരകമായ രീതിയില്‍ പരുക്കേറ്റു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പടക്കം പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥി മരിച്ചു
“രാജകുമാരി: റിപ്പോര്‍ട്ട് കൈമാറിയിരുന്നു”
ടെക്‌സ്‌റ്റൈല്‍ ഉടമ ട്രെയിനില്‍ നിന്ന് വീണുമരിച്ചു
അഭയ: മൈക്കിളിന്‍റെ ഹര്‍ജി പരിഗണിക്കും
ലാവ്‌ലിന്‍: ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ടോട്ടല്‍ തട്ടിപ്പ്: പ്രമോദിനെ റിമാന്‍ഡ് ചെയ്തു