പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ടോട്ടല്‍ തട്ടിപ്പ്: പ്രമോദിനെ റിമാന്‍ഡ് ചെയ്തു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടോട്ടല്‍ തട്ടിപ്പ്: പ്രമോദിനെ റിമാന്‍ഡ് ചെയ്തു
ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്‌ കേസിലെ നാലാം പ്രതിയായ പ്രമോദ്‌ കെ ഐസക്കിനെ 14 ദിവസത്തേക്ക്‌ റിമാന്‍ഡ്‌ ചെയ്തു. ശനിയാഴ്ചയായിരുന്നു പ്രമോദ് ക്രൈംബ്രാഞ്ചിനു മുന്നില്‍ കീഴടങ്ങിയത്.

ടോട്ടല്‍ ഫോര്‍ യു സ്ഥാപനത്തിന്‍റെ ഉടമസ്ഥനായ ശബരിനാഥിന്‍റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നു ഇയാള്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയതിനെ തുടര്‍ന്ന്‌ ഒളിവിലായിരുന്നു പ്രമോദ്‌.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പ്രമോദ്‌ കഴിഞ്ഞദിവസം നിഷേധിച്ചിരുന്നു. ശബരീനാഥില്‍ നിന്ന് ജീവനു ഭീഷണി ഉള്ളതിനാലും, നിരപരാധിത്വം തെളിയിക്കാന്‍ മറ്റു വഴികളില്ലാത്തതിനാലുമാണ് ഇപ്പോള്‍ കീഴടങ്ങുന്നതെന്നും പ്രമോദ്‌ പറഞ്ഞിരുന്നു. 2007ലാണ്‌ പ്രമോദ്‌ കെ ഐസക്‌ ശബരിയുടെ പേഴ്സണല്‍ സെക്രട്ടറിയായി നിയമിതനായത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
23 വരെ ഉപരോധസമരമില്ല: മാക്ട
‘ഡാഡി കൂളി’ലേക്ക് മാക്‌ട മാര്‍ച്ച്
മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു
ലാവ്‌ലിന്‍: സി ബി ഐയ്ക്ക് വീണ്ടും കത്ത്
ദളുമായി സഹകരിക്കും: ഉമ്മന്‍ചാണ്ടി
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു