പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > എന്‍ ഡി എഫിനോട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല: പി പി തങ്കച്ചന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എന്‍ ഡി എഫിനോട് വോട്ട് അഭ്യര്‍ത്ഥിച്ചിട്ടില്ല: പി പി തങ്കച്ചന്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വോട്ട് നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് എന്‍ ഡി എഫ് നേതൃത്വത്തെ സമീപിച്ചിട്ടില്ലെന്ന് യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. ചേര്‍ത്തലയില്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തങ്കച്ചന്‍.

എന്‍ ഡി എഫിന്‌ തീവ്രവാദി ബന്ധമുണ്ടെന്ന ആക്ഷേപം ജനമധ്യത്തില്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ വോട്ട് അഭ്യര്‍ത്ഥിച്ച് യു ഡി എഫ് നേതാക്കള്‍ ആരും പരസ്യമായോ രഹസ്യമായോ എന്‍ ഡി എഫ് നേതൃത്വത്തെ സമീപിച്ചിട്ടില്ല.

എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി പി പി തങ്കച്ചനും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വക്കം പുരുഷോത്തമനും ചര്‍ച്ച നടത്തി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലായിരുന്നു ചര്‍ച്ച. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പിയുടെ പിന്തുണ തേടിയായിരുന്നു ഇരു നേതാക്കളും കണിച്ചുകുളങ്ങരയിലെത്തിയത്‌.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യുഡിഎഫ് നിലപാട് രാഷ്ട്രീയ ചെറ്റത്തരം: പിണറായി
ദളുമായി ചര്‍ച്ച നടത്തിയിട്ടില്ല: ചെന്നിത്തല
സിപിഐയെ ഒതുക്കാമെന്ന്‌ കരുതേണ്ട: ഇസ്മയില്‍
യുഡിഎഫില്‍ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ല: വീരേന്ദ്രകുമാര്‍
നിരപരാധിത്വം തെളിയിക്കേണ്ടത് മദനിയും കുടുംബവും: വി എസ്
ലാവ്‌ലിന്‍: അടിയന്തിര നടപടി വേണമെന്ന് കോണ്‍ഗ്രസ്