പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വിദേശത്തേക്ക് വിഗ്രഹങ്ങള്‍ കടത്താനുള്ള ശ്രമം തടഞ്ഞു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിദേശത്തേക്ക് വിഗ്രഹങ്ങള്‍ കടത്താനുള്ള ശ്രമം തടഞ്ഞു
പഞ്ചലോഹ വിഗ്രഹങ്ങള്‍ വിദേശത്തേക്ക് കടത്താനുള്ള ശ്രമം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. അമേരിക്കയിലേക്കും, കസാക്കിസ്ഥാനിലേക്കും കടത്താനിരുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ ഇന്ന്‌ രാവിലെയാണ്‌ വിമാനത്തവളത്തില്‍ കണ്‌ടെത്തിയത്‌.

കൊറിയര്‍ പാഴ്‌സലായാണ് വിമാനത്താവളത്തില്‍ ഇത് എത്തിയത്. നടരാജ വിഗ്രഹവും, ഗണേശ വിഗ്രഹവും, ഒരു വെള്ളിത്തളികയുമാണ് പാഴ്സലില്‍ ഉണ്ടായിരുന്നത്. വിമനത്താവളത്തില്‍ കാര്‍ഗോ പരിശോധനയ്ക്കിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.

വിഗ്രഹങ്ങള്‍ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലടി ശ്രീശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ മോഷണം പോയ സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സി പി എം വ്യക്തമാക്കണം: ആന്‍റണി
ആന്‍റണിയുടെ നിലപാട് സ്വാഗതാര്‍ഹം: തോമസ് ഐസക്ക്
പോപ്പുലര്‍ ഫ്രെണ്ടുമായി ഐക്യമില്ല: ചെന്നിത്തല
ഒന്നാം മാ‍റാട് കലാപം: വിചാരണ ഇന്നു മുതല്‍
പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഔദാര്യം വേണ്ട: പിണറായി
പി ഡി പി കറിവേപ്പിലയാകും: ഹസന്‍