പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വിധി ചര്‍ച്ച ചെയ്യും: വിദ്യാഭ്യാസമന്ത്രി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിധി ചര്‍ച്ച ചെയ്യും: വിദ്യാഭ്യാസമന്ത്രി
പി എസ്‌ സി നിയമനങ്ങളിലെ മെറിറ്റ്‌, സംവരണം 50:50 അനുപാതത്തില്‍ ആക്കണമെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ വിവിധ തലങ്ങളില്‍ വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്ത് നിലപാട്‌ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി വ്യക്തമാക്കി.

നിയമവിദഗ്ധരുമായും ഇടതുമുന്നണിയിലും സര്‍ക്കാരിലും ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും. ആവശ്യമെങ്കില്‍ പ്രതിപക്ഷവുമായും സുപ്രിംകോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ ഏകപക്ഷീയമായി ഇക്കാര്യത്തില്‍ ഒരു നിലപാട്‌ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല - ബേബി പറഞ്ഞു.

സംവരണക്കാര്യത്തില്‍ സുപ്രിം‌കോടതി വിധി നടപ്പാക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ കെ വി സലാഹുദ്ദീന്‍ പറഞ്ഞു. നിയമനങ്ങളില്‍ ഇനി കാലതാമസമുണ്ടാകില്ല. സുപ്രിം‌കോടതി വിധിയോടെ എല്ലാക്കാര്യങ്ങളിലും വ്യക്തത കൈവന്നിരിക്കുകയാണ് - പി എസ് സി ചെയര്‍മാന്‍ അറിയിച്ചു.

20:20 അനുപാതത്തില്‍ പി എസ് സിക്ക് നിയമനങ്ങള്‍ തുടരാമെന്നാണ് ജസ്റ്റിസുമാരായ ആര്‍ വി രവീന്ദ്രന്‍, മാര്‍ക്കണ്ഡേയ കട്ജു എന്നിവരടങ്ങിയ സുപ്രിം‌കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കിയത്. പി എസ്‌ സിയും എന്‍ എസ് എസും സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രിംകോടതിയുടെ ഉത്തരവ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സംവരണം‌: ഹൈക്കോടതി വിധി റദ്ദാക്കി
മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയില്ല: ഉമ്മന്‍ ചാണ്ടി
സംവരണ കേസ്: സുപ്രീം കോടതി വിധി ഇന്ന്
ബിജെപി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്
പത്രിക സമര്‍പ്പണം: ഇന്ന്‌ അവസാനിക്കും
വിഎസിന്‍റേത് പിണറായിക്കുള്ള മറുപടി