പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > “എല്‍ഡി‌എഫില്‍ മദനിയും പിണറായിയും മാത്രം“
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
“എല്‍ഡി‌എഫില്‍ മദനിയും പിണറായിയും മാത്രം“
എല്‍ ഡി എഫില്‍ ഇപ്പോള്‍ പിണറായി വിജയനും അബ്ദുള്‍ നാസര്‍ മദനിയും മാത്രമാണുള്ളതെന്ന് സി എം പി നേതാവ് എം വി രാഘവന്‍ പറഞ്ഞു. ഇടതുപക്ഷ കക്ഷികളെന്ന് അറിയപ്പെടുന്ന ആര്‍ എസ് പിയും സി പി ഐയും ഇപ്പോള്‍ മുന്നണിയിലില്ലെന്നും രാഘവന്‍ പറഞ്ഞു.

സി പി എം - പി ഡി പി സഖ്യത്തെക്കുറിച്ച് ദേശീയജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മൌനം പാലിക്കുകയാണ്. മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ എ ബി ബര്‍ദന്‍ ഈ സഖ്യത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സി പി എമ്മിന്‍റെ നയങ്ങള്‍ക്ക് അനുസരിച്ചുള്ളതാണോ പി ഡി പിയുമായുള്ള ബന്ധമെന്ന് കാരാട്ട് വ്യക്തമാക്കണം.

മുസ്ലിം ലീഗുമായി യോജിച്ചു പ്രവര്‍ത്തിക്കാമെന്ന് പറഞ്ഞതിനാണ് ഞങ്ങളെ സി പി എം പുറത്താക്കിയത്. മദനി ഉള്‍പ്പടെയുള്ളവര്‍ ബാബ്‌റി മസ്ജിദ് പ്രശ്നത്തിന്‍റെ പേരില്‍ രാജ്യത്ത് കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തത് മുസ്ലിം ലീഗാണെന്നും എം വി രാഘവന്‍ പറഞ്ഞു.

പിണറായി വിജയന് വി എസ് അച്യുതാനന്ദനോട് ഉള്ളതിനേക്കാള്‍ ബഹുമാനം മദനിയോടാണ് ഉള്ളതെന്നും എം വി രാഘവന്‍ പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എന്‍ സി പിയിലും തര്‍ക്കം രൂക്ഷം
കോട്ടയത്ത് മത്സരിക്കില്ല: പിസി തോമസ്
ജനതാദള്‍ മുന്നണിക്ക് പുറത്തേയ്ക്ക്
എന്‍സിപി സ്ഥാനാര്‍ഥികള്‍ ഇന്ന്
പിഡിപി വര്‍ഗീയ പാര്‍ട്ടി: കുഞ്ഞാലിക്കുട്ടി
പിഡിപിയുടെ വോട്ട് നിരസിക്കില്ല: വെളിയം