പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ഇ എം എസിന്‍റെ മാതൃക പിന്തുടരണം: വി എസ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇ എം എസിന്‍റെ മാതൃക പിന്തുടരണം: വി എസ്
ദേശീയ രാഷ്ട്രീയത്തില്‍ ഒരു പോരാട്ടമുഖത്ത് നില്‍ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇ എം എസിന്‍റെ മാതൃക പിന്തുടര്‍ന്ന് വിജയം കൈവരിക്കാന്‍ സി പി എം അംഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇ എം എസ്‌ ചരമവാര്‍ഷിക ദിനാചരണത്തോടനുബന്‌ധിച്ച്‌ നിയമസഭാ മന്ദിരത്തിനു മുന്നിലെ ഇ എം എസ്‌ സ്ക്വയറില്‍ നടന്ന അനുസ്‌മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.

ദേശീയ നേതാവായി വളര്‍ന്നതിനൊപ്പം ഒട്ടേറെ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തയാളുമായിരുന്നു ഇ എം എസെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ബൂര്‍ഷ്വാ ഭരണവ്യവസ്ഥയില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ ഭരണം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് പുതിയ അറിവ് പകര്‍ന്നു തരാന്‍ ഇ എം എസിന് കഴിഞ്ഞു. ദേശീയ, അന്തര്‍ദ്ദേശീയ തലങ്ങളില്‍ കേരളത്തിന്‍റെ കഴിവുകള്‍ പ്രകടമാക്കാന്‍ അവസരം സൃഷ്‌ടിച്ച നേതാവായിരുന്നു ഇ എം എസ് എന്നും അദ്ദേഹം പറഞ്ഞു.

സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍‍, പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്‍, ഇ എം എസിന്‍റെ മക്കളായ ഡോ. മാലതി, ഇ എം രാധ, മന്ത്രിമാരായ ഡോ. തോമസ്‌ ഐസക്‌, എം എ ബേബി, എ കെ ബാലന്‍, പി കെ ഗുരുദാസന്‍, എം വിജയകുമാര്‍, പി കെ ശ്രീമതി, എല്‍ ഡി എഫ്‌ കണ്‍വീനര്‍ വൈക്കം വിശ്വന്‍, ഇ പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ അനുസ്മരണത്തില്‍ പങ്കെടുത്തു. ഇ എം എസ്‌ പ്രതിമയ്ക്കു മുന്നില്‍ നേതാക്കള്‍ പുഷ്‌പാര്‍ച്ചന നടത്തി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇടതുമുന്നണി യോഗം ഇന്ന്‌
കോണ്‍ഗ്രസ് ഇന്ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും
കോഴിക്കോട്‌ ദള്‍ ഒറ്റയ്ക്ക് മത്സരിക്കും
ശശി തരൂരും ഹൈബിയും സ്ഥാനാര്‍ത്ഥികളാകും
തെരഞ്ഞെടുപ്പ്: പി എസ് സി പരീക്ഷകള്‍ മാറ്റി
മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു