പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ബിജെപി അഞ്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബിജെപി അഞ്ച് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെക്കൂടി ബി ജെ പി പ്രഖ്യാപിച്ചു.

വയനാട്ടില്‍ സി വാസുദേവന്‍, ആലത്തൂരില്‍ എം ബിന്ദു, ഇടുക്കിയില്‍ ശ്രീനഗിരി രാജന്‍, പത്തനംതിട്ടയില്‍ വി രാധാകൃഷ്ണ മേനോന്‍, കൊല്ലത്ത്‌ വായക്കല്‍ മധു എന്നിവരാണ്‌ ഇന്ന് പുറത്തിറക്കിയ സ്ഥാനാര്‍ഥി ലിസ്റ്റിലുള്ളത്.

മൂന്നു ദിവസത്തിനുള്ളില്‍ ബാക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമന്നും നേതൃത്വം അറിയിച്ചു.

തിരുവനന്തപുരത്ത് മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാല്‍ മത്സരിക്കുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടെ ചലച്ചിത്ര നടന്‍ ബാലചന്ദ്രമേനോനെ സ്ഥാനാര്‍ത്ഥിയാക്കുന്നകാര്യവും ബി ജെ പി ആലോചിക്കുന്നുണ്ട്.

തൃശൂര്‍, കോട്ടയം സീറ്റുകളില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇടത് മുന്നണി മുങ്ങുന്ന കപ്പല്‍‍: ഉമ്മന്‍ ചാണ്ടി
കോഴിക്കോട് സീറ്റ്: തീരുമാനം 16ന്
പ്രശ്നങ്ങള്‍ പരിഹരിക്കും: എസ് ആര്‍ പി
ജനതാദള്‍ സീറ്റിനോട് അടുക്കുന്നു
വെളിയത്തിന് ഓര്‍മപ്പിശക്: പിണറായി
ഒറ്റയ്ക്ക് മത്സരിക്കും: സി പി ഐ