ഇടതുമുന്നണിയ്ക്കുള്ളില്‍ പ്രശ്നങ്ങളില്ലെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്‌ണപിള്ള പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇടതുമുന്നണിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇന്ന് ഇടതുമുന്നണി യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.
പ്രശ്ന പരിഹാരത്തിനുളള മധ്യസ്ഥ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നാലു മണിയ്ക്ക് സി പി ഐ വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്, അവരുടെ സ്ഥാനാര്‍ത്ഥികളുടെ കാര്യം പറയാനാണെന്നും രാമകൃഷ്ണപിളള പറഞ്ഞു.
അതേസമയം, ഇടതുമുന്നണി യോഗത്തിലുണ്ടായത് ദുഖമുണ്ടാക്കുന്ന കാര്യമാണെന്ന് ജനതാദള്‍ എസ് സംസ്ഥാന സെക്രട്ടറി ജനറല്‍ കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. വലിയകക്ഷിയെന്ന നിലയില്‍ സി പി എം പ്രശ്ന പരിഹാരത്തിന് മുന്‍കൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീറ്റ് തര്‍ക്കത്തില്‍ സി പി ഐ ഇടതുമുന്നണി വിട്ടാല്‍ അവരുടെ മൂന്നു സീറ്റുകള്‍ ആര്‍ എസ് പിക്കും ജനതാദളിനും നല്‍കാമെന്ന് സി പി എം വാഗ്‌ദാനം നല്‍കിയതായും സൂചനകളുണ്ട്. |