ആരോപണം അടിസ്ഥാനരഹിതം: ശ്രീമതി

തിരുവനന്തപുരം| WEBDUNIA|
ജീവന്‍രക്ഷാ ഔഷധങ്ങള്‍ കൃത്യമായി ലഭിക്കുന്നില്ലെന്ന ആരോപണം മെഡിക്കല്‍ സര്‍വ്വീസ്‌ കോര്‍പ്പറേഷനെ തകര്‍ക്കാനുള്ള സ്ഥാപിത താല്‍പര്യത്തിന്‍റെ ഭാഗമാണെന്ന്‌ ആരോഗ്യമന്ത്രി പി കെ ശ്രീമതി ആരോപിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കവേയാണ് ശ്രീമതി ഇങ്ങനെ പറഞ്ഞത്.

ഇടത്‌ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഗുണനിലവാരമുള്ള മരുന്നുകള്‍ വിലകുറച്ച്‌ സുതാര്യമായ രീതിയില്‍ വിതരണം ചെയ്യുന്നുണ്ടന്ന്‌ മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ലാബുകളുടെയും സ്വകാര്യ നേഴ്‌സിംഗ്‌ ഹോമുകളുടെയും രജിസ്‌ട്രേഷന്‍, നിയന്ത്രണം, അംഗീകാരം എന്നിവ നിയന്ത്രിക്കാനുള്ള നിയമനിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.

നിലവില്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു മാനദണ്ഡവും ഇല്ല. ചില അവസരങ്ങളിലെങ്കിലും ലാബുകളിലെ പരിശോധനാ ഫലങ്ങള്‍ കൃത്യമായിട്ടല്ല ലഭിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :