റിപ്പബ്ലിക്ക് ദിനം പ്രമാണിച്ച് രാജ്യം കനത്ത സുരക്ഷയില്‍. സംസ്ഥാനത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ്, അത്യാധുനിക പരിശോധന ഉപകരണങ്ങള്‍ എന്നിവ പരിശോധനയ്ക്കായി ഉപയോഗിക്കുന്നുണ്ട്.വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിദേശികള്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം, മറ്റു ജില്ലകളിലെ സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമേ സന്ദര്‍ശകരെ കയറ്റിവിടു. |