എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ പ്രതിയായ മുന്‍ വൈദ്യുത മന്ത്രിയും സി പി എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെതിരെ കാഞ്ഞങ്ങാടും പോസ്‌റ്ററുകള്‍. കാഞ്ഞങ്ങാട് നഗരത്തിനു സമീപം ചെമ്മട്ടം വയലില്‍ ആണ് സംസ്ഥാന സെക്രട്ടറിക്കെതിരായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'ഒബാമ ചരിത്രത്തിലേക്ക് പിണറായി ജയിലിലേക്ക്', 'പിണറായി വിജയന്‍ സാമ്രാജ്യത്വത്തിന്‍റെ കൂട്ടാളി' തുടങ്ങിയ വാചകങ്ങളോടു കൂടിയ പോസ്റ്ററുകളാണ് കാണപ്പെട്ടത്.ഇതിനു മുമ്പ് സംസ്ഥാനത്ത് പലയിടങ്ങളിലും പിണറായി വിജയനെതിരെ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോട്ടയത്ത് അഭയ കേസിലെ പ്രതികളോടൊപ്പമായിരുന്നു പിണറായി വിജയന്‍റെ പേര് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. |