പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കരട് റോഡ് നയം പ്രഖ്യാപിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരട് റോഡ് നയം പ്രഖ്യാപിച്ചു
PROPRO
സംസ്ഥാനത്തെ പുതിയ റോഡ് വികസന നയത്തിന്‍റെ കരടു രേഖ പൊതുമരാമത്ത് വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പ്രഖ്യാപിച്ചു. റോഡ് വികസന നയത്തിന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 53,850 കോടി രൂപയുടെ റോഡ് വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ ലക്‍ഷ്യമിടുന്നതെന്ന് മന്ത്രി അറിയിച്ചു.

തെക്കു വടക്ക് അതിവേഗ പാതയ്ക്ക് കരട് രേഖ ശുപാര്‍ശ ചെയ്യുന്നുണ്ട്. 12 വര്‍ഷത്തിനുള്ളില്‍ ഇത് നടപ്പാക്കാമെന്നാണ് പ്രതീക്ഷ. 25,000 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള റോഡിന്‍റെ വികസനമാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 60 മീറ്റര്‍ വീതിയില്‍ ആറുവരിപ്പാത നടപ്പാ‍ക്കാന്‍ ഉദ്ദേശിക്കുന്ന പാതയ്ക്ക് 10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സ്വകാര്യ - പൊതുമേഖല പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. പൊതുമരാമത്ത് വകുപ്പില്‍ പ്രത്യേക ഹൈവേ ഡെവലപ്മെന്‍റ് അതോറിറ്റി രൂപീകരിക്കാനും നയത്തില്‍ നിര്‍ദ്ദേശമുണ്ട്.

അതേസമയം, ആഡംബര വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ സെസ്‌ ഏര്‍പ്പെടുത്തുന്നത്‌ ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണനയിലാണെന്ന്‌ സൂചനയുണ്ട്‌. ഒരു മാസത്തെ ചര്‍ച്ചകള്‍ക്കു ശേഷം വികസന നയം ഔദ്യോഗികമായി പ്രഖ്യാപിക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അമ്പലപ്പുഴയില്‍ ഷൊര്‍ണൂര്‍ ആവര്‍ത്തിച്ചു
മാര്‍ യൌസേബിയോസ് കാലം ചെയ്തു
ലാവ്‌ലിന്‍ രാഷ്‌ട്രീയ പകപോക്കല്‍: കോടിയേരി
കേരള സര്‍വ്വകലാശാല വാര്‍ത്തകള്‍
റോഡ് വികസനം: റിപ്പോര്‍ട്ട് കൈമാറി
സീറ്റ് കോണ്‍ഗ്രസിനുള്ളത്: കരുണാകരന്‍