കുന്നംകുളത്തിനടുത്ത് ഇടഞ്ഞ ആന വഴിയാത്രക്കാരനെ കുത്തി പരിക്കേല്പിച്ചു. കോഴിക്കോട് - തൃശൂര്‍ റൂട്ടില്‍ കേച്ചേരിയിലാണ് സംഭവം.
ബസ് കാത്തു നില്‍ക്കുകയായിരുന്ന ശങ്കരന്‍ എഴുത്തച്‌ഛന്‍ എന്നയാളെയാണ് ആന കുത്തിയത്. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂരിലെ ആളൂരില്‍ നിന്ന് ഉത്സവത്തിന് എഴുന്നള്ളിച്ച് മടങ്ങുകയായിരുന്ന തൃത്തല്ലൂര്‍ മുരളീകൃഷ്ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. |