പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > വിമാനത്താവളങ്ങള്‍ക്ക് കനത്ത സുരക്ഷ
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിമാനത്താവളങ്ങള്‍ക്ക് കനത്ത സുരക്ഷ
റിപ്പബ്ലിക്ക് ദിനമായ ജനുവരി 26 ന് ഭീകരാക്രമണ ഭീഷണി ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ സുരക്ഷ ശക്തമാ‍ക്കി. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. ജനുവരി 30 വരെ എല്ലാ വിമാനത്താവളങ്ങളിലും സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്.

കര്‍ശനപരിശോധനയ്ക്കു ശേഷം മാത്രമേ യാത്രക്കാരെയും അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളു. അകത്തേക്ക് കടത്തിവിടുന്നതിനു മുമ്പ് എല്ലാ വാഹനങ്ങളും പ്രവേശന കവാടത്തില്‍ വച്ചുതന്നെ പരിശോധിക്കും. എല്ലാ ലഗേജുകളും തുറന്ന് പരിശോധിക്കും. യാത്രക്കാരുടെ ദേഹപരിശോധനയും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

ദ്രുതകര്‍മ്മ സേനയും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉള്‍പ്പെടെ വിമാനത്താവളത്തിലെ എല്ലാ സുരക്ഷാസംവിധാനങ്ങളും കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബി ജെ പി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
സോണിയയുടെ ഉറപ്പിനെ കുറിച്ച് അറിയില്ല: തങ്കച്ചന്‍
ബാലാനന്ദന്‍: പോളിറ്റ്‌ ബ്യൂറോ അനുശോചിച്ചു
രാജ്യസഭാസീറ്റ്: ഉഭയകക്ഷിയോഗം വൈകിട്ട്
ബാലാനന്ദന്‍ ആദര്‍ശധീരനായ നേതാവ്: പിണറായി
നെടുമങ്ങാട്: ബസപകടത്തില്‍ ഒരാള്‍ മരിച്ചു