രഹസ്യാന്വേഷണത്തിന് സംസ്ഥാന പോലീസില്‍ സ്ഥിരം സംവിധാനം വേണമെന്ന് സംസ്ഥാന സുരക്ഷ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇന്ന് ചേര്‍ന്ന സംസ്ഥാന സുരക്ഷ കമ്മീഷന്‍റെ യോഗമാണ് ഇക്കാര്യം ശുപാര്‍ശ ചെയ്തത്. ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം ചേര്‍ന്നത്.കേസ് ചാര്‍ജ് ചെയ്യുന്ന സമയങ്ങളില്‍ പോലീസിനെ സഹായിക്കാന്‍ ലോ ഓഫീസര്‍മാരെ നിയമിക്കുക, സംസ്ഥാനത്ത് 6,000 പോലീസുകാരെ അധികം നിയമിക്കുക എന്നീ നിര്‍ദ്ദേശങ്ങളും യോഗം മുന്നോട്ട് വെച്ചിട്ടുണ്ട്.രഹസ്യാന്വേഷണത്തിന് സ്ഥിരം സംവിധാനം നിലവില്‍ വരുന്നതോടെ ഇപ്പോഴത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഇല്ലാതാകുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ട്രാഫിക് ഐ ജി യായി ബി സന്ധ്യയെ നിയമിച്ചതായും അദ്ദേഹം അറിയിച്ചു. |