മാറാട് കൂട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിക്കാനുള്ള തീയതി ഇന്ന് പ്രഖ്യാപിക്കും. കേസില്‍ പ്രതികളായിട്ടുള്ള 63 പേരുടെയും ശിക്ഷ വിധിക്കുന്ന ദിവസമാണ് ഇന്ന് പ്രഖ്യാപിക്കുക.
രാവിലെ 11 മണിയോടെ നടപടികള്‍ തുടങ്ങും. ശിക്ഷ വിധിക്കുന്ന തീയതി പ്രഖ്യാപിച്ച് ഉടന്‍ തന്നെ കോടതി പിരിയും. അന്തിമ വാദങ്ങള്‍ക്ക് ശേഷം മാറാട് പ്രത്യേക കോടതി ജഡ്ജി ബാബു മാത്യു പി ജോസഫ് കേസിന്‍റെ ശിക്ഷാവിധി പ്രഖ്യാപിക്കുന്ന ദിനം കഴിഞ്ഞ ഒമ്പതിലേക്ക് മാറ്റിയിരുന്നു.
ഒമ്പതിന് ചേര്‍ന്ന കോടതി ശിക്ഷ വിധിക്കുന്ന ദിനം പ്രഖ്യാപിക്കാനുള്ള ദിവസം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന 139 പേരില്‍ 63 പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 76 പേരെ വേണ്ടത്ര തെളിവുകള്‍ ഇല്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടു. |