തിരുവനന്തപുരം: എണ്ണക്കമ്പനി ജീവനക്കാരുടെ സമരം മൂലം ഉണ്ടായിരിക്കുന്ന ഇന്ധനക്ഷാമം പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്ധനക്ഷാമം കേരളത്തില്‍ ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പ്രധാനമന്ത്രിയെ വി എസ് ഫോണില്‍ ബന്ധപ്പെടുകയായിരുന്നു.
ഇന്ധനക്ഷാമം സംസ്ഥാനത്തെ അതിരൂക്ഷമായി ബാധിച്ചിരിക്കുകയാണ്. പെട്രോള്‍ പമ്പുകള്‍ക്കു മുന്നില്‍ വാഹനങ്ങളുടെ നീണ്ടനിരകള്‍ തുടരുന്നു.
ഇന്ധനക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി ശനിയാഴ്ച മന്ത്രി സി ദിവാകരനുമായി ചര്‍ച്ച നടത്തും.
ഇന്ധന വിതരണം നിയന്ത്രിക്കാനുള്ള തീരുമാനം ഇന്ന് ദിവാകരന്‍ വിളിച്ചു ചേര്‍ത്ത അടിയന്തിരയോഗത്തില്‍ കൈക്കൊണ്ടിരുന്നു. മുഖ്യമന്ത്രി നാളെ നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷം കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന. |