മാറാട് കൂട്ടക്കൊലക്കേസിലെ 63 പ്രതികളുടെ ശിക്ഷ വിധിക്കുന്ന ദിവസം കോടതി ഇന്ന് പ്രഖ്യാപിക്കും. പ്രത്യേക കോടതി ജഡ്ജി ബാബു മാത്യു പി ജോസഫ് ആണ് പ്രഖ്യാപനം നടത്തുക.
ഇപ്പോള്‍ മാറാട് രണ്ടാം കലാപക്കേസിലെ അന്തിമവാദമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതില്‍, പ്രതിഭാഗം അഭിഭാഷകര്‍ക്കും പ്രോസിക്യൂഷനും ശിക്ഷയെക്കുറിച്ച് അവസാനമായി ബോധിപ്പിക്കാനുള്ള കാര്യങ്ങളാണ് കോടതി കേട്ടു കൊണ്ടിരിക്കുന്നത്.
ഈ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇന്ന് ഉച്ചയോടെ ശിക്ഷ വിധിക്കുന്ന ദിവസം പ്രഖ്യാപിക്കും. കനത്ത സുരക്ഷയില്‍ 63 പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. |