പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > സുരേഷിന്‍റെ പരാതി വെള്ളിയാഴ്ച പരിഗണിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സുരേഷിന്‍റെ പരാതി വെള്ളിയാഴ്ച പരിഗണിക്കും
തന്നെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെ മൂന്നാര്‍ ദൌത്യസംഘം മുന്‍ തലവന്‍ കെ സുരേഷ്കുമാര്‍ നല്‍കിയ പരാതി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വെള്ളിയാഴ്ച പരിഗണിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് സുരേഷ്കുമാറിനെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്.

കിളിരൂര്‍ ഉള്‍പ്പടെയുള്ള ചില കേസുകളുടെ ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുക്കിയതായാണ് സുരേഷ്‌കുമാര്‍ ആരോപിച്ചത്. ഇതിനെതിരെ സി പി എം നേതൃത്വവും മുഖ്യമന്ത്രിയും രംഗത്തു വരികയും സുരേഷിനെ സസ്പെന്‍ഡു ചെയ്യുകയുമായിരുന്നു.

സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ചീഫ് സെക്രട്ടറി രണ്ടാഴ്ചത്തെ സമയം അനുവദിച്ചെങ്കിലും വിശദീകരണം നല്‍കുന്നതിന് മുന്‍‌പ് തന്നെ സുരേഷിനെ സര്‍ക്കാര്‍ സസ്പെന്‍ഡു ചെയ്യുകയായിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കേരള സര്‍വകലാശാല വാര്‍ത്തകള്‍
പിണറായിയെ എതിര്‍ക്കും: ചെന്നിത്തല
നാവിക സേനയെ ശക്തിപ്പെടുത്തും: സിംഗ്
അഭയ: ജ. ബസന്തിന് മേല്‍‌നോട്ടം
സന്തോഷിന്‍റെ ഡ്രൈവര്‍ മാപ്പുസാക്ഷിയാകേണ്ട
അഭയ: കോടതിക്ക് ലാബിന്‍റെ കത്ത്