സമുദായനേതാക്കള്‍ക്കെതിരെ പിണറായി വിജയനും സി പി എമ്മും നടത്തുന്ന നീക്കം എന്തു ശക്തി ഉപയോഗിച്ചും കേരളജനത എതിര്‍ക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു.
കൊച്ചിയില്‍ മത്സ്യത്തൊഴിലാളികളുടെ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അധികാരം ഉപയോഗിച്ച് സാമുദായിക നേതാക്കളെ അപമാനിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. ക്രൈസ്‌തവ മതനേതാക്കളെ നികൃഷ്ട ജീവികളെന്നാണ് പിണറായി മുന്‍പ് അധിക്ഷേപിച്ചത്. ഇപ്പോള്‍ എന്‍ എസ് എസിനെ ആക്രമിക്കുകയാണ്.
ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. വിമോചനസമരത്തിന്‍റെ രാഷ്‌ട്രീയം കാലഹരണപ്പെട്ടുവെന്ന് എന്‍.എസ്.എസ്. നേതൃത്വം മനസിലാക്കണമെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പറഞ്ഞിരുന്നു. സമുദായ സംഘടന വെച്ച് രാഷ്‌ട്രീയം കളിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
|