ഏറ്റവും പുതിയ സാങ്കേതിക വിദ്യയോടെ നാവിക സേനയെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഏഴിമല നാവിക അക്കാദമി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കടല്‍ വഴിയുള്ള ആക്രമണം തടയാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. തീരദേശ സുരക്ഷ വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ് - പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ മന്ത്രി എ കെ ആന്‍റണി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നാഴികക്കല്ലാണ് ഏഴിമല നാവിക അക്കാദമിയെന്ന് ആന്‍റണി പറഞ്ഞു. തീരദേശ മേഖലയിലുള്ളവര്‍ക്ക് വര്‍ഷ കാലത്ത് നാവിക സഹായം ലഭ്യമാക്കും. ഇന്ത്യയ്ക്ക് കടല്‍ മാര്‍ഗമുള്ള സുരക്ഷാഭീഷണി വര്‍ദ്ധിച്ചു വരികയാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, വിദേശകാര്യ മന്ത്രി ഇ അഹമ്മദ്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, നാവിക സേന മേധാവി അഡ്മിറല്‍ സുരീഷ് മേത്ത, ദക്ഷിണ മേഖല നാവിക സേന മേധാവി, ഏഴിമല നാവിക അക്കാദമി കമാന്‍ഡ്ന്‍റ് വൈസ് അഡ്മിറല്‍ എം പി മുരളീധരന്‍, മന്ത്രി പി കെ ശ്രീമതി, എം പി മാര്‍, എം എല്‍ എമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനു ശേഷം വ്യോമ സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ നടന്നു. |