അഭയക്കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിഷയം ചീഫ് ജസ്റ്റിസിന്‍റെ ശ്രദ്ധയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്‌ട്രാര്‍ക്ക് ബാംഗ്ലൂരിലെ ഫോറന്‍സിക് സയന്‍സ് ലാബ് അധികൃതര്‍ കത്തെഴുതി.
അഭയക്കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ രണ്ട് ബഞ്ചുകള്‍ വ്യത്യസ്ഥമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച സാഹചര്യത്തില്‍ സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവിലുള്ള ആശയക്കുഴപ്പം പരിഹരിയ്ക്കണമെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബ് അധികൃതരുടെ ആവശ്യം.
കുറ്റാരോപിതരായ രണ്ട് വൈദികര്‍ക്കും കന്യസ്ത്രിക്കും ജാമ്യം അനുവദിച്ച വേളയില്‍ ജസ്റ്റിസ് ഹേമ നടത്തിയ പരാമര്‍ശങ്ങള്‍ കേസിനെ പ്രതികൂലമായി ബാധിയ്ക്കുമെന്ന് ഫോറന്‍സിക് സയന്‍സ് ലാബിന്റെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്‍റെ ഏത് ഉത്തരവാണ് തങ്ങള്‍ക്ക് ബാധകമെന്ന് വ്യക്തമാക്കണമെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബ് ഹൈക്കോടതിയോട് അപേക്ഷിക്കുന്നത്. |