പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > കൂടിക്കാഴ്ചയെപ്പറ്റി അന്വേഷിക്കണം: കോടതി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കൂടിക്കാഴ്ചയെപ്പറ്റി അന്വേഷിക്കണം: കോടതി
അഭയ കേസിലെ പ്രതികള്‍ സി ബി ഐ കസ്‌റ്റഡിയിലായിരുന്ന സമയത്ത് അഭിഭാഷകരുമായി സ്വതന്ത്രമായി സംസാരിക്കാന്‍ അവസരം ലഭിച്ചിരുന്നോ എന്ന് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ജസ്‌റ്റിസ് ആര്‍ ബസന്താണ് ഉത്തരവിട്ടിരിക്കുന്നത്.

പ്രതികള്‍ക്ക് അഭിഭാഷരുമായി വേണ്ടത്ര സമയം കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചില്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍ കോടതിയില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണിത്.

അഭിഭാഷകര്‍ സംസാരിക്കുന്ന അവസരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നുവെന്ന് കോടതിയില്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നു പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു കൊണ്ടുള്ള ജസ്‌റ്റിസ് ഹേമയുടെ ഉത്തരവിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

ഇതിനെത്തുടര്‍ന്നാണ്, ഇക്കാര്യത്തില്‍ മൂന്നു പ്രതികളുടെയും അഭിഭാഷകരോട് വിശദമായ റിപ്പോര്‍ട്ട് നല്‍കാ‍ന്‍ കോടതി നിര്‍ദ്ദേശിച്ചത്. അടുത്ത വ്യാഴാഴ്ച കോടതി ഇക്കാര്യം പരിഗണിക്കും.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വെള്ളാപ്പള്ളിക്ക് വേണമെങ്കില്‍ ഇഴയാം
ചെന്നിത്തല പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി?
ഏഴിമല നാവിക അക്കാദമി ഇന്ന് സമര്‍പ്പിക്കും
എന്‍ എസ് എസ്: പിണറായി ഒരുങ്ങിത്തന്നെ
ക്ഷേത്രങ്ങളില്‍ കീഴ്‌ജാതിക്കാര്‍ക്കും പൂജ നടത്താം
ചങ്ങനാശേരിയില്‍ വാഹനാപകടം: 2 മരണം