പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > കേരള വാര്‍ത്ത > ചെന്നിത്തല പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി?
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചെന്നിത്തല പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥി?
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പത്തനംതിട്ട മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയേക്കും. ഇതു സംബധിച്ച് കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായതായാണ് സൂചന. കോണ്‍ഗ്രസിലെ വമ്പന്‍‌മാരെല്ലാം ഇത്തവണയും മത്സരരംഗത്തുണ്ടാകും.

രാജ്യസഭാ കാലാവധി അവസാനിക്കുന്ന വയലാര്‍ രവി ആലപ്പുഴയില്‍ മത്സരിക്കുമെന്നറിയുന്നു. വി എം സുധീരന്‍റെ പേരും ആലപ്പുഴയിലേക്ക് പരിഗണിക്കുന്നുണ്ട്. എന്തായാലും ഇത്തവണ സുധീരന്‍ മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

പി സി ചാക്കോ, പി ടി തോമസ് എന്നിവരുടെ പേരുകള്‍ ഇടുക്കി മണ്ഡലത്തിലേക്ക് പറഞ്ഞു കേള്‍ക്കുന്നുണ്ട്. എന്‍ എസ് യു ദേശീയ പ്രസിഡന്‍റ് ഹൈബി ഈഡന്‍ എറണാകുളത്ത് മത്സരിക്കും. ഈ സീറ്റില്‍ ചലച്ചിത്രനടന്‍ മമ്മൂട്ടിയെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കാന്‍ ഇടതുപക്ഷവും നീക്കം നടത്തുന്നുണ്ട്.

കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കും. കൊല്ലത്ത് ആര്‍ ബാലകൃഷ്ണപിള്ള യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകാനും സാധ്യതയേറി.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഏഴിമല നാവിക അക്കാദമി ഇന്ന് സമര്‍പ്പിക്കും
എന്‍ എസ് എസ്: പിണറായി ഒരുങ്ങിത്തന്നെ
ക്ഷേത്രങ്ങളില്‍ കീഴ്‌ജാതിക്കാര്‍ക്കും പൂജ നടത്താം
ചങ്ങനാശേരിയില്‍ വാഹനാപകടം: 2 മരണം
പി എസ് സി: ദേശീയ സമ്മേളനം നാളെമുതല്‍
അഭയക്കേസ്: തീരുമാനം വ്യാഴാഴ്ച