ഏഴിമല നാവിക അക്കാദമി പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക അക്കാദമി ഇതോടെ ഭാരതത്തിനു സ്വന്തമാകും.
കോഴിക്കോട് നിന്ന് നാവികസേനാ ഹെലികോപ്ടറില്‍ ഉച്ചയ്ക്ക് 01.20ന് ഏഴിമല ഹെലിപാഡിലെത്തുന്ന പ്രധാനമന്ത്രി 02.45ന് ഉദ്ഘാടന വേദിയായ നളന്ദയിലെത്തും. ചടങ്ങിനു മുന്‍പായി പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കും. 03.20ന് പ്രധാനമന്ത്രി മടങ്ങും.
പ്രതിരോധമന്ത്രി എ കെ ആന്‍റണി, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, നാവിക സേനാമേധാവി സുരീഷ് മേത്ത, ദക്ഷിണ മേഖല നാവിക സേന മേധാവി, എം പി മാര്‍, എം എല്‍ എമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
പ്രധാനമന്ത്രിയുടെയും മറ്റും സംരക്ഷണത്തിനായി എസ് പി ജി സുരക്ഷ സംവിധാനം വിപുലവും ശക്തവുമാക്കിയിട്ടുണ്ട്. ഏഴിമല പരിസരത്തു മാത്രം 1000ലധികം പൊലീസുകാരെ വിന്യസിച്ചു. നിശ്ചയിക്കപ്പെട്ടവര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടില്ല.
750 കോടി രൂപ ചെലവിലാണ് അക്കാദമി പൂര്‍ത്തിയാക്കിയിരിക്കുന്നത്. രണ്ടായിരത്തി അഞ്ഞൂറ് ഏക്കറില്‍ പണി തീര്‍ത്ത അക്കാദമിയിലെ ജനസംഖ്യ നാലായിരത്തോളം വരും. |